scorecardresearch

Latest News

ടൊവിനോ നായകനാകുന്ന ‘മറഡോണ’യിലെ ഗാനം

‘കാതലേ, കണ്ണിന്‍ കാവലേ’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

Tovino Thomas, Sharanya, IE Malayalam

ടൊവിനോ തോമസിനെ നായകനാക്കി നവാഗത സംവിധായകന്‍ വിഷ്ണു നാരായണന്‍ ഒരുക്കുന്ന ചിത്രം മറഡോണയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കാതലേ, കണ്ണിന്‍ കാവലേ’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ശശിധരനാണ്. ചിത്രത്തില്‍ നായികായി എത്തുന്നത് പുതുമുഖം ശരണ്യ ആര്‍.നായരാണ്. ചിത്രം മെയ് മാസത്തില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഷിക് അബു, ദിലീഷ് പോത്തന്‍ , സമീര്‍ താഹിര്‍ എന്നിവരുടെ സഹസംവിധായകനായിരുന്നു വിഷ്ണു നാരായണ്‍. ടൊവിനോ തോമസ്, ശരണ്യ ആര്‍.നായര്‍ എന്നിവരെ കൂടാതെ ചെമ്പന്‍ വിനോദും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ദീപക് ഡി മേനോനും, രചന നിവഹിച്ചിരിക്കുന്നത് കൃഷ്ണമൂര്‍ത്തിയുമാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Tovino thomas movie maradona first song