Latest News

തമിഴില്‍ മാറ്റ് തെളിയിക്കാന്‍ ടൊവീനോ: ധനുഷിന്റെ ‘മാരി 2’വിലെ കിടിലന്‍ ഗെറ്റപ്പ്

ധനുഷ് ചിത്രമായ ‘മാരി 2’വിലെ വില്ലന്‍ ബീജ എന്ന കഥാപാത്രമായാണ് ടൊവീനോ എത്തുന്നത്‌

Tovino Thomas Beeja Look in Dhanush Maari 2
Tovino Thomas Beeja Look in Dhanush Maari 2

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ ശ്രദ്ധേയനായ താരമായി ഉദിച്ചുയര്‍ന്ന ടൊവിനോ തോമസ്‌ ശക്തമായ ഒരു കഥാപാത്രവുമായി തമിഴിലും എത്തുകയാണ്.  ധനുഷിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ‘മാരി’യുടെ രണ്ടാം ഭാഗത്തിൽ വില്ലനായി എത്തുന്നത് ടൊവിനോ തോമസാണ്. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിലെ ടൊവിനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.

വ്യത്യസ്തമായ വില്ലൻ ഗെറ്റപ്പിലാണ് ടോവിനോ ചിത്രത്തിൽ എത്തുന്നത്. ബീജ എന്നാണ് ടോവിനോയുടെ കഥാപാത്രത്തിന്റെ പേര്. നായകൻ ധനുഷാണ് ട്വിറ്ററിലൂടെ ടോവിനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ്, ടൊവിനോ, റോബോ ശങ്കര്‍, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നീവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. 2015ൽ ഇറങ്ങിയ ‘മാരി’യില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം യുവന്‍ ശങ്കര്‍ രാജ ധനുഷിന് വേണ്ടി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് ‘മാരി 2’.

Read More: ‘മാരി 2′ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ ധനുഷിന് പരുക്ക്

ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിനിടയില്‍ ടൊവിനോയുമായുള്ള സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ധനുഷിന് പരുക്ക് പറ്റിയെന്നും വാര്‍ത്തയുണ്ടായിരുന്നു. ഈ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ഏറെ ഭയം സൃഷ്ടിച്ചെങ്കിലും പെട്ടെന്നു തന്നെ സുഖമായി ധനുഷ് ലൊക്കേഷനില്‍ തിരിച്ചെത്തി.

Image may contain: 19 people, people smiling

ചെയ്യുന്ന സിനിമകളുടെ കാര്യത്തിലായാലും കഥാപാത്രങ്ങളുടെ കാര്യത്തിലായാലും കരിയറിലായാലും എപ്പോഴും ഒരു സ്റ്റെപ്പ് അപ്പ് വേണമെന്ന് നിർബന്ധമുള്ള നടനാണ്‌ ടൊവീനോ.  തിരഞ്ഞെടുക്കുന്ന സിനിമ, ചുരുങ്ങിയ പക്ഷം താനെങ്കിലും തിയേറ്ററിൽ പോയി കാണാൻ ആഗ്രഹിക്കുന്ന സിനിമയായിരിക്കണം എന്നും താരം ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തിനു നല്‍കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

“സിനിമയുടെ കാര്യത്തിൽ രണ്ടു മൂന്നു ഘടകങ്ങൾക്ക് പ്രാധാന്യം നൽകാറുണ്ട്. അതിൽ രണ്ടെണ്ണമാണ് പ്രധാനം, ആദ്യത്തെ രണ്ടെണ്ണം വർക്ക് ആയി കഴിഞ്ഞാൽ മൂന്നാമത്തേതും ഓട്ടോമാറ്റിക്കായി വർക്ക് ആവും.

ആർട്ട് എന്ന രീതിയിൽ ആർട്ടിസ്റ്റിന് സംതൃപ്തി ലഭിക്കുന്ന, ആർട്ടിനോട് നീതി പുലർത്തുന്ന സിനിമ എന്നതാണ് ആദ്യത്തേത്. സിനിമയുടെ കലാമൂല്യം, ഏസ്തെറ്റിക്സ് എന്നൊക്കെയാണ് ഉദ്ദേശിച്ചത്. രണ്ടാമത്തേത് ആർട്ടിന്റെ പർപ്പസ് തന്നെ, പ്രേക്ഷകരെ എന്റർടെയിൻ ചെയ്യിക്കുക എന്നതാണ്. സിനിമ എന്റർടെയിനിങ് കൂടിയാവണം. അപ്പോൾ സ്വാഭാവികമായും പ്രൊഡ്യൂസർക്ക് പൈസ തിരിച്ചു കിട്ടും. കിട്ടണം, കാരണം ഈ ആർട്ട് ക്രിയേറ്റ് ചെയ്യാൻ വേണ്ടി ഉള്ള ഒരു കഷ്ടപ്പാടുണ്ടല്ലോ. സീറോ ബജറ്റിൽ ചെയ്യാണെങ്കിൽ കുഴപ്പമില്ല. മണി ഇൻവോൾവ്ഡ് ആവുമ്പോൾ അയാൾ മുടക്കിയ പൈസയെങ്കിലും തിരിച്ചു കിട്ടണം, ലാഭം എന്നുള്ളത് സെക്കൻഡറിയാണ്. മുടക്കിയ പണമെങ്കിലും തിരിച്ചു കിട്ടുക എന്നു പറയുന്നത് ഇൻഡസ്ട്രിയുടെ നിലനിൽപ്പിന്റെ ഒരു ആവശ്യമാണ്.

ഈ മൂന്നു കാര്യങ്ങളാണ് ഞാൻ നോക്കുന്നത്. അപ്പോഴാണ് ഈ സിനിമ പൂർണ്ണമായും വിജയിച്ചു എന്നു പറയാനാവൂ. അല്ലെങ്കിൽ ഭാഗികമായി വിജയിച്ചു എന്നേ പറയാൻ കഴിയൂ. പടം ഹിറ്റായി, പക്ഷേ അത് കലാപരമായി അത്രയൊന്നും കൊള്ളില്ല എന്നു പറഞ്ഞാൽ അതെനിക്കൊരു പരാജയമാണ്. ഒരു സിനിമ തിയേറ്ററിൽ വിജയിച്ചില്ല, പക്ഷേ കലാമൂല്യമുള്ളതായിരുന്നു എന്നു പറയുന്നതും എന്നെ സംബന്ധിച്ച് ഒരു പരാജയമായാണ് ഞാൻ കാണുന്നത്”, ടൊവീനോ പറയുന്നു.

Read Also: ‘ഒരു കുപ്രസിദ്ധ പയ്യന്‍’: ടൊവിനോ തോമസ്‌ സംസാരിക്കുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tovino thomas maari2 firstlook poster

Next Story
MeToo: ഇത്തരം കാര്യങ്ങളെ നേരിടാൻ എനിക്ക് മറ്റൊരു രീതിയുണ്ട്: നിത്യ മേനോൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express