scorecardresearch

Latest News

ടൊവിനോ ചിത്രം ‘കള’ മാർച്ച് 25ന് തിയേറ്ററുകളിലേക്ക്

കട്ട താടിയും മുടിയുമൊക്കെയായി കലിപ്പ് ലുക്കിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്

Tovino Thomas, Tovino Thomas kala, Kala movie, Kala movie release, ടൊവിനോ തോമസ്, കള

ടൊവിനോ തോമസ് നായകനാവുന്ന ‘കള’ മാർച്ച് 25ന് വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്നു. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങങ്ങൾക്കു ശേഷം രോഹിത് വി.എസ്. ഒരുക്കുന്ന ചിത്രമാണ് ‘കള’. ടൊവിനോ തന്നെയാണ് റിലീസ് വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചിരിക്കുന്നത്.

#Kala # കള
March 25th Worldwide Release!

Posted by Tovino Thomas on Thursday, March 18, 2021

#Kala # കള
March 25th Worldwide Release!

Posted by Tovino Thomas on Thursday, March 18, 2021

കട്ട താടിയും മുടിയുമൊക്കെ കലിപ്പ് ലുക്കിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘കള’ എന്ന് ടൊവിനാേ മുൻപും വ്യക്തമാക്കിയിരുന്നു. ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ ടൊവിനോയ്ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

രോഹിത്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം. ചമന്‍ ചാക്കോ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നു. ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

Read more: വെശന്നിട്ടാ മൊതലാളി; ടൊവിനോയുടെ ക്യാമറയിൽ കുടുങ്ങി ബേസിൽ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Tovino thomas latest movie movie kala release date

Best of Express