മലയാള സിനിമ താരങ്ങളിൽ ഫിറ്റ്നസിന് വലിയ പ്രാധാന്യം കൊടുക്കുന്ന ആളുകളിൽ ഒരാളാണ് ടൊവിനോ തോമസ്. അതുകൊണ്ട് തന്നെ സിനിമ ലൊക്കേഷൻ പോലെ തന്നെ തന്റെ പ്രിയപ്പെട്ട ഇടമായി ടെവി ജിമ്മിനെയും കാണുന്നു. ജിമ്മിലെ നിമിഷങ്ങൾ ചിത്രങ്ങളായും വീഡിയോകളായും താരം ഇൻസ്റ്റഗ്രാം ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. അത്തരത്തിൽ വ്യാഴാഴ്ച ചെയ്തൊരു വീഡിയോയാണ് വലിയ പ്രതകരണം നേടിയിരിക്കുന്നത്. ഒപ്പം താരം പങ്കുവയ്ക്കുന്ന സന്ദേശവും ചർച്ചചെയ്യപ്പെടുന്നു.

ജിമ്മിൽ തന്റെ വർക്കഔട്ടിനിടയിൽ പടുകൂറ്റൻ ടയറിന് മുകളിലൂടെ ഉയർന്ന് ചാടാൻ ശ്രമിക്കുമ്പോൾ മുഖം കുത്തി വീഴുന്നതാണ് വീഡിയോയുടെ ആദ്യ ഭാഗം. രണ്ടാം ഭാഗത്തിൽ എന്നാൽ വിജയകരമായി അതിനെ മറികടക്കുന്ന ടൊവിനോയെയും കാണാം. “നിങ്ങൾ പിൻമാറുന്നത് വരെ തോറ്റുപോകില്ല” എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്.

‘തലകുത്തി നിൽക്കാൻ പറ്റുവോ സക്കീർ ഭായിയ്ക്ക്? ബട്ട് ഐ ക്യാൻ’ എന്ന ക്യാപ്ഷനോട് തലകുത്തി നിൽക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം ടൊവിനോ പോസ്റ്റ് ചെയ്തതും ആരാധകർ ഏറ്റെടുത്തിരുന്നു.

View this post on Instagram

#stayhome #staysafe #stayfit #stayhappy

A post shared by Tovino Thomas (@tovinothomas) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook