ഫെബ്രുവരി 14ന് പ്രണയദിനമായിരുന്നു. പ്രണയിക്കുന്നവർക്ക് എല്ലാ ദിനവും പ്രണയദിനമാണെങ്കിലും പ്രണയം ആഘോഷിക്കാൻ ഒരു ദിനം. രാവിലെ മുതൽ തങ്ങളുടെ പങ്കാളികൾക്ക് ആശംസകൾ നേരുന്ന തിരക്കിലായിരുന്നു എല്ലാവരും. കൂട്ടത്തിൽ സിനിമാ താരങ്ങളും. എന്നാൽ നടൻ ടൊവിനോ തോമസ് ഭാര്യ ലിഡിയയ്ക്ക് വാലന്റൈൻസ് ദിനാശംസകൾ നൽകാൻ അൽപ്പം വൈകി. വൈകി എന്നു പറഞ്ഞാൽ രാത്രിയായി.

Read More: വ്യവസ്ഥകളെ മറികടന്നുകൊണ്ട് നമ്മൾ നടത്തിയ യാത്ര; ഗോപി സുന്ദറിന് പ്രണയദിനാശംസകളുമായി അഭയ

തങ്ങളുടെ പത്ത് വർഷം മുൻപുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് ടൊവിനോ ലിഡിയയ്ക്ക് പ്രണയദിനാശംസകൾ നേർന്നത്. ‘ഇച്ചിരി ലേറ്റ് ആയിപ്പോയി എന്നാലും പിടിച്ചോ ഒരു ആശംസ’ എന്ന അടിക്കുറിപ്പോടെ പത്ത് വർഷം മുൻപ് ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നെടുത്ത ചിത്രമാണ് ടൊവിനോ പങ്കുവച്ചത്. ടൊവിനോയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി നിരവധി താരങ്ങളും എത്തി.

പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മുൻപൊരിക്കൽ ടൊവിനോ തന്നെ മനസ് തുറന്നിട്ടുണ്ട്. പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ നിന്ന് തുടങ്ങിയ പ്രണയമാണ് ഇവിടെ വരെ എത്തിയതെന്ന് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. പ്രണയം ആരംഭിച്ചതും പിന്നീട് ലിഡിയയെ വിവാഹം ചെയ്തതും രസകരമായ കുറിപ്പിലൂടെയാണ് ടൊവിനോ പങ്കുവച്ചത്.

View this post on Instagram

thank you @artist_shamil !!! Just went back to 2004 for a moment #repost @artist_shamil ・・・ @tovinothomas 2004 ലാണ് കഥയുടെ തുടക്കം പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചർ വന്ന് അക്ഷരമാല കാണാതെ എഴുതാൻ പറയുന്നു …. പ്ലിങ് !! 'ക ഖ ഗ ഘ ങ ' വരെ ഒകെ പിന്നെ അങ്ങോട്ട് അവിടെയും ഇവിടെയും കുറച്ച് ലെറ്റഴ്സ് മിസ്സിങ് . തൊട്ട് മുന്നിലിരിക്കുന്ന പെൺകൊച്ച് ശsപേട പറഞ്ഞ് എല്ലാം എഴുതിയിട്ട് ഇരിക്കുന്നു. അതാണ് കഥാനായിക ലിഡിയ . അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താൻ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടർന്നു….. മുട്ടി മുട്ടി ഒരു പരുവമായപ്പോൾ അവൾ ആ വാതിലങ്ങ് തുറന്നു… കത്തെഴുതി പ്രണയിച്ച ചുരുക്കം ചിലരാണ് ഞങ്ങളും . കഥയും കവിതയും സകലമാന പൈങ്കിളിയും നിറച്ച കത്തുകൾ . സകല കാമുകന്മാരെ പോ ലെയും എത്രയോ ജന്മമായി ഒക്കെ പാടി അലമ്പാക്കി കൊടുത്താലേ സമാധാനമാകൂ…. പ്രണയം വീട്ടിലെറിഞ്ഞു 2014 ഒക്ടോബർ 25 നു ഞാനവളെ മിന്നു കെട്ടി … എന്നാലും ഇതുവരെയും പഴയ കത്ത് കാണിച്ച് മിഥുനത്തിലെ ഉർവ്വശി ചേച്ചിയുടെ കഥാപാത്രമാകാൻ അവൾ നോക്കീട്ടില്ല ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നു…. ഞങ്ങൾക്ക് ഒരു മകളുണ്ടായി ഇസ എന്നാണ് പേരിട്ടിരിക്കുന്നത് #living_with_art #ipadpro

A post shared by Tovino Thomas (@tovinothomas) on

പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ അക്ഷരമാല എഴുതാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്നാണ് ടൊവിനോ പറയുന്നത്. അതിനുള്ള കാരണവും ടൊവിനോ വ്യക്തമാക്കുന്നുണ്ട്. ഒടുവില്‍ ലിഡിയയെ തന്നെ വിവാഹം ചെയ്തു. ഏറെ നാൾ പിന്നാലെ നടന്നതിനു ശേഷമാണ് തനിക്ക് പോസിറ്റീവ് ആയ മറുപടി ലഭിച്ചതെന്നും വളരെ സരസമായി ടൊവിനോ കുറിച്ചിട്ടുണ്ട്. ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നു എന്നും മകള്‍ക്ക് ഇസ എന്നാണ് പേരിട്ടിരിക്കുന്നതെന്നും ടൊവിനോ പറയുന്നു.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ ജീവിതസഖിയാക്കുന്നത്. പ്ലസ് ടു കാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്. ഒരുപാട് കാലം പിറകെ നടന്നിട്ടാണ് ലിഡിയ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് ടൊവിനോ തന്നെ നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014 ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook