ടൊവിനൊ തോമസ്, കീർത്തി സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാശി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. വക്കീൽ വേഷത്തിൽ ആണ് കീർത്തിയും ടൊവിനോയും.
പ്രിയകൂട്ടുകാരി കീർത്തിയ്ക്കും വാശി ടീമിനും ആശംസകളുമായി സാമന്തയും വാശിയുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സുഹൃത്തുക്കളാണ് കീർത്തിയും സാമന്തയും.
രേവതി കലാമന്ദിർ ആണ് ‘വാശി’ നിര്‍മിക്കുന്നത്. അച്ഛൻ സുരേഷ് കുമാർ നിർമിക്കുന്ന സിനിമയിൽ ഇതാദ്യമായാണ് കീർത്തി നായികയാവുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിർമ്മാതാക്കൾ.
റോബി വർഗ്ഗീസ് രാജ് ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികളുടെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് കൈലാസ് മേനോൻ ആണ്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.