Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ഈ സീനൊക്കെ എടുത്തത് ഇങ്ങനെയാണ്; ‘കള’യുടെ മേക്കിങ് വീഡിയോ പങ്കുവച്ച് ടൊവിനോ

ചിത്രത്തിലെ ഒരു റൊമാന്റിക് സീനിന്റെ മേക്കിങ് വീഡിയോ ആണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്

Kala, Kala Movie Making Video, Kala Tovino Thomas, Kala malayalam movie, Kala malayalam movie review, Kala review, Kala online review, Kala malayalam movie online, Kala watch online, Kala movie download, Kala full movie download, Kala tamilrockers, tovino thomas Kala, iemalayalam, indian express malayalam, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ടൊവിനോ തോമസ് നായകനായ ‘കള’ എന്ന ചിത്രം മികച്ച അഭിപ്രായങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതിനിടെ ചിത്രത്തിലെ ഒരു റൊമാന്റിക് രംഗത്തിന്റെ മേക്കിങ് വീഡിയോ പങ്കുവയ്ക്കുകയാണ് ടൊവിനോ. ചിത്രീകരണ സമയത്ത് തൊട്ടടുത്ത് നായിക ദിവ്യാ പിള്ളയേയും കാണാം.

 

View this post on Instagram

 

A post shared by Tovino Thomas (@tovinothomas)

Read More: Kala Movie Review & Rating: പകയുടെ വേട്ടയാടൽ; ‘കള’ റിവ്യൂ

ചിത്രത്തെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളം നൽകിയ റിവ്യൂ:

ഷാജി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ​ ടൊവിനോ അവതരിപ്പിക്കുന്നത്. ഒറ്റവാക്കിൽ പകയുടെ വേട്ടയാടൽ എന്നു വിശേഷിപ്പിക്കാവുന്ന ‘കള’ ഒരു സൈക്കോ ത്രില്ലറാണ്. ചിത്രത്തിലെ ഭീതി ജനിപ്പിക്കുന്ന വയലന്‍സ് രംഗങ്ങള്‍ കാരണം ‘എ’ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവകഥയെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘കള’.

സംഘട്ടനരംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വേട്ടയാടലിന്റെ പ്രതീതി ഉളവാക്കുന്ന ഫൈറ്റ് സീനുകളെല്ലാം തന്നെ വളരെ റിയലിസ്റ്റിക്കായാണ് ഒരുക്കിയിരിക്കുന്നത്. വാശിയും വന്യതയും നിറഞ്ഞ രക്തച്ചൊരിച്ചിൽ സീനുകൾ വേറിട്ടൊരു അനുഭവമാണ് പ്രേക്ഷകനു സമ്മാനിക്കുക.

ഈ ചിത്രത്തിനു വേണ്ടി ടൊവിനോ എടുത്ത പരിശ്രമത്തെ സിനിമ കണ്ടിറങ്ങുന്ന ആർക്കും പ്രശംസിക്കാതിരിക്കാനാവില്ല. അത്യന്തം അപകടകരമായ ഫൈറ്റ് സീനുകളിലെല്ലാം തകർപ്പൻ പ്രകടനമാണ് ടൊവിനോ കാഴ്ച വയ്ക്കുന്നത്. ടൊവിനോയ്ക്ക് ഒപ്പത്തിനൊപ്പം തന്നെ നിൽക്കുകയാണ് സുമേഷ് മൂർ എന്ന നടനും. ലാൽ, ദിവ്യ പിള്ള എന്നിങ്ങനെ വളരെ കുറച്ചു അഭിനേതാക്കൾ മാത്രമേ സിനിമയിൽ ഉള്ളൂ.

സംഘട്ടനരംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വേട്ടയാടലിന്റെ പ്രതീതി ഉളവാക്കുന്ന ഫൈറ്റ് സീനുകളെല്ലാം തന്നെ വളരെ റിയലിസ്റ്റിക്കായാണ് ഒരുക്കിയിരിക്കുന്നത്. എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ടൈപ്പ് ചിത്രമല്ല ‘കള’. സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ആരാണ് നായകൻ, ആരാണ് പ്രതിനായകൻ എന്ന അമ്പരപ്പാവും ‘കള’ പ്രേക്ഷകരിൽ അവശേഷിപ്പിക്കുക. അഖിൽ ജോർജിന്റെ ഛായാഗ്രഹണവും ഡോണ്‍ വിന്‍സന്റിന്റെ പശ്ചാത്തലസംഗീതവും ചമൻ ചാക്കോയുടെ എഡിറ്റിംഗും കയ്യടി അർഹിക്കുന്നുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tovino thomas kala making video

Next Story
ചാഞ്ചാടിയാടിയുറങ്ങ് നീ, മകളെ നെഞ്ചോട് ചേർത്ത് നീരജ് മാധവ്; ചിത്രങ്ങൾNeeraj Madhav, Neeraj Madhav daughter, നീരജ് മാധവ്, Neeraj Madhav Baby Girl, Neeraj Madhav family, Actor Neeraj Madhav, നടൻ നീരജ് മാധവ്, Neeraj Madhav wife deepthi, നീരജ് മാധവിന്റെ ഭാര്യ ദീപ്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express