കേരളത്തിന്റെ സ്വന്തം വാനമ്പാടിയാണ് കെ എസ് ചിത്ര. കഴിഞ്ഞ 40 വർഷത്തിലേറെയായി തന്റെ സ്വരമാധുരിയാൽ സംഗീതപ്രേമികളുടെ ഹൃദയം കവർന്ന പ്രിയ ഗായികയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസ്. ആറ് ദേശീയ പുരസ്കാരങ്ങൾ, എട്ട് ഫിലിം ഫെയർ പുരസ്കാരങ്ങൾ, 36 സ്റ്റേറ്റ് അവാർഡുകൾ, പത്മശ്രീ, 25000 ത്തിലേറെ ഗാനങ്ങൾ, 20 ഭാഷകൾ, 40 വർഷത്തെ മികവ്. കേരളത്തിന്റെ വാനമ്പാടി,” ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമായ കെ എസ് ചിത്രയെ ടൊവിനോ വിശേഷിപ്പിക്കുന്നത് ഇങ്ങനെ.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപതിനായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുള്ള ചിത്രയുടെ സംഗീതജീവിതം നാലു പതിറ്റാണ്ടുകൾ പിന്നിടുകയാണ്. പ്രിയപ്പെട്ട മെലഡികളിൽ ചിത്രയുടെ ഒരൊറ്റ ഗാനമെങ്കിലും ഇല്ലാത്ത മലയാളികൾ കുറവായിരിക്കും.
Read more: സിനിമയിലെത്തിയിട്ടും പേര് മാറ്റാത്തതിനു കാരണമുണ്ട്; ടൊവിനോ