ടൊവിനോ തോമസ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ പൂജ ഇന്ന്. സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

വി.സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നെടുമുടി വേണു, സുധീര്‍ കരമന, പശുപതി, സിദ്ധിഖ്, അലന്‍സിയര്‍, സുജിത് ശങ്കര്‍, ജി.സുരേഷ് കുമാര്‍, പി.സുകുമാര്‍, സിബി തോമസ്സ്, ശരണ്യ പൊന്‍വര്‍ണന്‍, മഞ്ജുവാണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകര്‍ന്നിരിക്കുന്നത്.