scorecardresearch

40 വർഷങ്ങൾക്കു മുൻപ് അപ്പനും അമ്മയും തുടങ്ങിയ പ്രസ്ഥാനം; വിവാഹ വാർഷികാശംസകളുമായി ടൊവിനോ

കുടുംബത്തോടൊപ്പം ഫിൻലാൻഡ് യാത്രയിലാണിപ്പോൾ ടൊവിനോ

കുടുംബത്തോടൊപ്പം ഫിൻലാൻഡ് യാത്രയിലാണിപ്പോൾ ടൊവിനോ

author-image
Entertainment Desk
New Update
Tovino Thomas, Tovino latest, Tovino recent

Tovino Thomas/Instagram

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരമാണ് ടൊവിനോ തോമസ്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള രസകരമായ ചിത്രങ്ങളും വീഡിയോയുമൊക്കെ ടൊവിനോ പങ്കുവയ്ക്കാറുണ്ട്. ഭാര്യ ലിഡിയയ്ക്കും മക്കൾക്കുമൊപ്പം പോയ ആഫ്രിക്കൻ ട്രിപ്പിന്റെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

Advertisment

അപ്പന്റെയും അമ്മയുടെയും നാൽപ്പത്താം വിവാഹ വാർഷികത്തിന് ആശംസകളറിയിച്ച് ടൊവിനോ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "40 വർഷങ്ങൾക്കു മുൻപ് അപ്പനും അമ്മയും തുടങ്ങിയ പ്രസ്ഥാനം ഇന്ന് പടർന്നു പന്തലിച്ചു" എന്നാണ് ചിത്രത്തിനു നൽകിയ അടികുറിപ്പ്. ചിത്രത്തിൽ ടൊവിനോയുടെ ചേച്ചിയുടെയും ചേട്ടന്റെയും കുടുംബത്തെയും കാണാം. "കൂടുമ്പോൾ ഇമ്പം ഉള്ളത്- കുടുംബം" എന്നും ടൊവിനോ അടികുറിപ്പിൽ കുറിച്ചിട്ടുണ്ട്.

കുടുംബത്തോടൊപ്പം ഫിൻലാൻഡ് യാത്രയിലാണ് ടൊവിനോയിപ്പോൾ. ഫിൻലാൻഡിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്. നടി അഹാന കൃഷ്ണ നോർത്തേൺ ലൈറ്റ്സ് കാണണമെന്ന് കമന്റിട്ടപ്പോൾ അതു തന്നെയാണ് പ്ലാൻ എന്നായിരുന്നു ടൊവിനോയുടെ മറുപടി.

Advertisment

താരങ്ങളായ ബേസിൽ ജോസഫ്, റിമി ടോമി, ചെമ്പൻ വിനോദ്, അപർണ, മാത്തുക്കുട്ടി എന്നിവരും വിവാഹ വാർഷികാശംസകൾ അറിയിച്ചിട്ടുണ്ട്.

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'നീലവെളിച്ചം' ആണ് ടൊവിനോയുടെ അവസാനം റിലീസിനെത്തിയ ചിത്രം. റിമ കല്ലിങ്കൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ജൂഡ് ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന '2018' ആണ് ടൊവിനോയുടെ ഇനി റിലീസിനെത്തുന്ന ചിത്രം. മെയ് 5ന് ചിത്രം തിയേറ്ററുകളിലെത്തും.

Family Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: