രാജ്യമൊട്ടാകെ ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും തങ്ങളുടെ വീടുകളിൽ തന്നെ ഒതുങ്ങി കൂടുകയാണ്. തിരക്കേറിയ ജീവിതത്തിൽ നിന്നും അപ്രതീക്ഷിതമായി ലഭിച്ച വീട്ടിലിരിപ്പ് സമയം ഫലപ്രദമായും വിരസതയില്ലാതെയും എങ്ങനെ ചെലവഴിക്കാം എന്നാണ് മിക്കവരുടെയും ആലോചന. സിനിമകളും പ്രമോഷൻ പരിപാടികളുമെല്ലാം നിർത്തിവെച്ചതോടെ കുടുംബത്തോടൊപ്പം വീട്ടിൽ സമയം ചെലവഴിക്കുകയാണ് ടൊവിനോ തോമസും. മകൾ ഇസയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോ ആണ് ടൊവിനോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. മകളെ ചുമലിലെടുത്ത് വ്യായാമം ചെയ്യുകയാണ് താരം.

View this post on Instagram

#stayhome #staysafe #stayfit #stayhappy

A post shared by Tovino Thomas (@tovinothomas) on

വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ, ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കൂ എന്നാണ് ടൊവിനോ കുറിയ്ക്കുന്നത്.

ടൊവിനോ നായകനായ ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നതിനിടയിലാണ് കൊറോണ വ്യാപനം രൂക്ഷമായത്. തിയേറ്ററുകൾ അടക്കാൻ സർക്കാർ തീരുമാനം കൈകൊള്ളുന്നതിനു മുൻപു തന്നെ സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ നീട്ടിവച്ചിരുന്നു. ടൊവിനോ ചിത്രം ‘ഫോറൻസികും’ തിയേറ്ററുകളിൽ നിന്നും കൊറോണയുടെ പശ്ചാത്തലത്തിൽ പിൻവലിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook