നാട്ടില്‍ എന്തൊരു ദുരന്തമുണ്ടായാലും തങ്ങളാലാകുന്ന വിധത്തില്‍ അതിനെ ചെറുക്കാനും കൂടെ നില്‍ക്കാനും അവബോധം നല്‍കാനും നമ്മുടെ സിനിമാ താരങ്ങളും ശ്രദ്ധിക്കാറുണ്ട്. അതില്‍ മുന്‍പന്തിയിലാണ് യുവ നടന്‍ ടോവിനോ തോമസ്. പ്രളയകാലത്ത് തന്റെ വീടിനടുത്തെ ക്യാമ്പില്‍ താര പരിവേഷം മാറ്റി വച്ച് നിസ്വാര്‍ത്ഥനായി ജോലി ചെയ്യുന്ന ടോവിനോയുടെ ചിത്രങ്ങള്‍ മലയാളിയുടെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്നവയാണ്.
Advertisment
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ നിപയെ കുറിച്ചുള്ള അവബോധം നല്‍കുന്ന പോസ്റ്റ് മമ്മൂട്ടി ഉള്‍പ്പടെയുള്ള താരങ്ങള്‍ എല്ലാം പങ്കു വച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ച കുറിപ്പ്, ടോവിനോ അഭിനയിക്കുന്ന ആഷിക് അബുവിന്റെ പുതിയ ചിത്രം 'വൈറസി'നുള്ള പ്രമോഷനാണ് എന്നാണ് ആരോപണം ഉയര്‍ന്നത്. അത് ഉന്നയിച്ച ആള്‍ക്ക് ടോവിനോ ഇന്‍സ്റ്റാഗ്രാമില്‍ തന്നെ മറുപടിയും നല്‍കിയിട്ടുണ്ട്.
'നിങ്ങളുടെ സിനിമയ്ക്ക് വേണ്ടി പരസ്യമുണ്ടാക്കരുത്,' എന്നാണ് പൂവത്ത് സിദ്ദിഖ് എന്നയാള്‍ നിപാ അവബോധവുമായി ബന്ധപ്പെട്ട ടോവിനോയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തത്.
'ഈ മനോഭാവം നിരാശയുണ്ടാക്കുന്നതാണ്. അങ്ങനെ തോന്നുന്നെങ്കില്‍ ദയവായി നിങ്ങള്‍ സിനിമ കാണരുത്,' എന്നായിരുന്നു ടൊവിനോയുടെ മറുപടി. ടൊവിനോയുടെ പോസ്റ്റിന് താഴെ വിമര്‍ശനങ്ങളായും പിന്തുണയായും നിരവധി പേര്‍ എത്തുന്നുണ്ട്.
Advertisment
കേരളത്തെ ഭീതിയുടെ നാളുകളിലേക്ക് തള്ളിയിട്ട നിപ കാലത്തിന്റെ അതിജീവന കഥയുമായെത്തുന്ന ആഷിഖ് അബു ചിത്രം 'വൈറസി'ല്‍ ഒരു പ്രധാന വേഷത്തില്‍ ടൊവിനോയും എത്തുന്നുണ്ട്. ഈദ് റിലീസ് ആയി ജൂണ്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ വീണ്ടും സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സിനിമയുടെ പ്രചാരണ പരിപാടികള്‍ നിര്‍ത്തി വച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
കേരളത്തിലെ ആരോഗ്യരംഗം കണ്ട ഏറ്റവും കടുത്ത പ്രതിസന്ധികളില്‍ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ചും അതിന്റെ അതിജീവനത്തെ കുറിച്ചുമാണ് 'വൈറസ്' പറയുന്നത്. നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരണമടഞ്ഞ നഴ്‌സ് ലിനിയുടെ വേഷത്തില്‍ എത്തുന്ന റിമ കല്ലിങ്കല്‍ ഉള്‍പ്പടെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്.
റിമ കല്ലിങ്കല്‍, ടൊവിനോ തോമസ് എന്നിവര്‍ക്ക് പുറമേ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
ആഷിഖ് അബുവിന്റെയും റിമയുടേയും ഉടമസ്ഥതയിലുള്ള ഒപിഎം ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം.
നിപയെ കുറിച്ചുള്ള പോസ്റ്റ് 'വൈറസി'ന്റെ പരസ്യമെന്ന് ആരോപിച്ചയാള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ടൊവിനോ
ടൊവിനോയുടെ പോസ്റ്റിന് താഴെ വിമര്‍ശനങ്ങളായും പിന്തുണയായും നിരവധി പേര്‍ എത്തുന്നുണ്ട്.

Read More: പ്രൊമോഷന്‍ നിര്‍ത്തിവച്ച് ടീം 'വൈറസ്'
കേരളത്തിലെ ആരോഗ്യരംഗം കണ്ട ഏറ്റവും കടുത്ത പ്രതിസന്ധികളില്‍ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ചും അതിന്റെ അതിജീവനത്തെ കുറിച്ചുമാണ് 'വൈറസ്' പറയുന്നത്. നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരണമടഞ്ഞ നഴ്‌സ് ലിനിയുടെ വേഷത്തില്‍ എത്തുന്ന റിമ കല്ലിങ്കല്‍ ഉള്‍പ്പടെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്.
റിമ കല്ലിങ്കല്‍, ടൊവിനോ തോമസ് എന്നിവര്‍ക്ക് പുറമേ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
ആഷിഖ് അബുവിന്റെയും റിമയുടേയും ഉടമസ്ഥതയിലുള്ള ഒപിഎം ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.