തന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ സ്ഥിരമായി പങ്കുവയ്ക്കാറുണ്ട് മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോ തോമസ്. ജീവിത പങ്കാളി ലിഡിയയുടെയും മകൾ ഇസയുടെയും മകൻ തഹാന്റെയും ചിത്രങ്ങൾ താരം സ്ഥിരമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.

തഹാനും ഇസക്കും ലിഡിയക്കുമൊപപ്പമുള്ള പുതിയ ഒരു ചിത്രം ടൊവിനോ ഇന്നും പങ്കുവച്ചിരിക്കുന്നു. വീടിന്റെ ബാൽക്കണിയിൽ നിന്ന് കുറച്ചകലെയുള്ള കായലിനെയും ദൂരെ കാണുന്ന അസ്തമയത്തിലേക്കടുത്ത ആകാശവും നോക്കി നിൽക്കുകയാണ് ടോവീനോയും ലിഡിയയും കുഞ്ഞുങ്ങളും. ഫാമിലി, ലൗ എന്നീ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പം താരം നൽകിയിരിക്കുന്നു.

 

View this post on Instagram

 

#family #love

A post shared by Tovino Thomas (@tovinothomas) on

ടൊവിനോയുടെയും ലിഡിയയുടെയും രണ്ടാമത്തെ കുഞ്ഞായ തഹാൻ ഇക്കഴിഞ്ഞ ജൂണിലാണ് ജനിച്ചത്. തഹാന്റെ മാമോദിസ ചടങ്ങിന്റെ ചിത്രങ്ങൾ താരം അടുത്തിടെ പങ്കുവച്ചിരുന്നു.

Read More: കേക്ക് മുറിക്ക് മോനേ എന്ന് ടൊവിനോ; വാശിപിടിച്ച് കുഞ്ഞ് തഹാൻ

മലയാള സിനിമയിലെ വ്യത്യസ്തമായ പേരുള്ള നടൻ കൂടിയാണ് ഇദ്ദേഹം. മക്കളുടെ പേരും അൽപ്പം വ്യത്യസ്തം തന്നെ. മൂത്തമകളുടെ പേരായ ഇസ എന്നാതിന് കീർത്തി, അഭിമാനം എന്നൊക്കെയാണ് അർഥം. ഇളയമകന് തഹാൻ എന്ന് പേര് നൽകിയതിന്റെ കാരണവും ടൊവിനോ വെളിപ്പെടുത്തിയിരുന്നു.

Read More: കുഞ്ഞ് തഹാന് മുത്തമേകി ടൊവിനോ; കുടുംബചിത്രങ്ങൾ വൈറലാവുന്നു

“പേര് വ്യത്യസ്തമാകണമെന്നും അതിന് ഒരു അർഥമുണ്ടാകണമെന്നും ഞാൻ ആഗ്രഹിച്ചു. തഹാൻ എന്നാൽ കരുണയുള്ളവൻ എന്നാണ്. തഹാൻ ടൊവിനോ എന്നതും നന്നായി തോന്നി. അത് ഒരു ഹിന്ദു, ക്രിസ്ത്യൻ അല്ലെങ്കിൽ മുസ്ലീം പേരാകാം; അത് ഒരു അറബി അല്ലെങ്കിൽ ഇന്ത്യൻ പേരാകാം. അതാണ് ഞങ്ങൾക്ക് ഈ പേര് ഇഷ്ടപ്പെടാൻ കാരണം. വീട്ടിൽ, ഞങ്ങൾ അവനെ ഹാൻ എന്ന് വിളിക്കുന്നു, അതായത് സൂര്യൻ. ഇസ എന്ന പേരും വ്യത്യസ്തമാണ്. ഇതിനർഥം പ്രസ്റ്റീജ് എന്നാണ്,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞതിങ്ങനെയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook