Latest News

എന്തു കൊണ്ട് മകന് തഹാൻ എന്ന് പേരിട്ടു; ടൊവിനോ പറയുന്നു

ഇസ ജനിച്ച സമയത്ത്, ഞാൻ എന്ന് നിന്റെ മൊയ്തീൻ പൂർത്തിയാക്കിയതിന് ശേഷം വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അതിനാൽ പ്രസവ സമയത്തും, അതു കഴിഞ്ഞ് അടുത്ത മൂന്ന് മാസവും ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ചെലവഴിക്കാൻ എനിക്ക് സാധിച്ചു

Tovino Thomas, tovino thomas son, Tovino Thomas daughter, Tovino thomas photos, Tovino family, ടൊവിനോ തോമസ്, Indian express malayalam, IE malayalam

നടൻ ടൊവിനോ തോമസിന്റെ കുഞ്ഞ് മകൻ തഹാൻ ജനിച്ചിട്ട് ഒരു മാസം പിന്നിട്ടു. കോവിഡ് വ്യാപനം മൂലം എല്ലാവരും വീടുകളിൽ ഇരിക്കുമ്പോൾ മക്കൾക്കൊപ്പം സമയം പങ്കിടാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ടൊവിനോ.

മലയാള സിനിമയിലെ വ്യത്യസ്തമായ പേരുള്ള നടൻ കൂടിയാണ് ഇദ്ദേഹം. മക്കളുടെ പേരും അൽപ്പം വ്യത്യസ്തം തന്നെ. മൂത്തമകളുടെ പേര് ഇസ എന്നാണ്. കീർത്തി, അഭിമാനം എന്നൊക്കെയാണ് ഇതിന്റെ അർഥം. ഇപ്പോൾ ഇളയമകന് തഹാൻ എന്ന് പേര് നൽകിയതിന്റെ കാരണമാണ് ടൊവിനോ വെളിപ്പെടുത്തുന്നത്.

Read More: ഇസമോൾക്ക് കൂട്ടായി കുഞ്ഞനിയൻ; ടൊവിനോ വീണ്ടും അച്ഛനായി

“പേര് വ്യത്യസ്തമാകണമെന്നും അതിന് ഒരു അർഥമുണ്ടാകണമെന്നും ഞാൻ ആഗ്രഹിച്ചു. തഹാൻ എന്നാൽ കരുണയുള്ളവൻ എന്നാണ്. തഹാൻ ടൊവിനോ എന്നതും നന്നായി തോന്നി. അത് ഒരു ഹിന്ദു, ക്രിസ്ത്യൻ അല്ലെങ്കിൽ മുസ്ലീം പേരാകാം; അത് ഒരു അറബി അല്ലെങ്കിൽ ഇന്ത്യൻ പേരാകാം. അതാണ് ഞങ്ങൾക്ക് ഈ പേര് ഇഷ്ടപ്പെടാൻ കാരണം. വീട്ടിൽ, ഞങ്ങൾ അവനെ ഹാൻ എന്ന് വിളിക്കുന്നു, അതായത് സൂര്യൻ. ഇസ എന്ന പേരും വ്യത്യസ്തമാണ്. ഇതിനർഥം പ്രസ്റ്റീജ് എന്നാണ്,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞു.

 

View this post on Instagram

 

Father’s Day Wishes!! #fatheroftwo #mylittlegems #Izza #Tahaan

A post shared by Tovino Thomas (@tovinothomas) on

തഹാനും ഭാര്യ ലിഡിയയും ഇപ്പോൾ ലിഡിയയുടെ വീട്ടിലാണെന്നും തന്റെ വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരമേ ഭാര്യയുടെ വീട്ടിലേക്കുളളൂവെന്നും ടൊവിനോ.

“ഞാനും ഇസയും ദിവസവും അവിടെ പോകും. അവന് ഒരു മാസം ആയതേ ഉള്ളൂ. എപ്പോഴും ഉറക്കമാണ്. ഇസ ജനിച്ച സമയത്ത്, ഞാൻ എന്ന് നിന്റെ മൊയ്തീൻ പൂർത്തിയാക്കിയതിന് ശേഷം വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അതിനാൽ പ്രസവ സമയത്തും, അതു കഴിഞ്ഞ് അടുത്ത മൂന്ന് മാസവും ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ചെലവഴിക്കാൻ എനിക്ക് സാധിച്ചു. ഇക്കുറിയും അത് തന്നെ ആവർത്തിച്ചു. മോൻ ഉറക്കത്തിൽ ചിരിക്കുന്നതും നോക്കിയിരിക്കും ഇസ. കുട്ടികൾ എന്ത് സ്വപ്നമാണ് കാണുന്നത് എന്നൊക്കെ ചോദിക്കും അവൾ. തഹാനോട് എന്തൊക്കെയോ പറയാൻ ശ്രമിക്കും,” അഭിമുഖത്തിൽ ടൊവിനോ പറയുന്നു.

മകൻ ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെയാണ് ടൊവിനോ അറിയിച്ചത്. പിന്നീട് ഇസയും താനും തഹാനെ നോക്കിയിരിക്കുന്ന ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് മകന്റെ പേര് ടൊവിനോ വെളിപ്പടെുത്തിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tovino thomas explains why he named his son tahaan

Next Story
‘ഗെറ്റ് വെൽ സൂൺ…’ ഉടൻ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിൽ: അറിയാം ഇന്നത്തെ സിനിമ വാർത്തകൾFilm news, Entertainment news, സിനിമ വാർത്തകൾ, വിനോദ വാർത്തകൾ, entertainment roundup, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com