ടൊവിനോ തോമസിനെ വിവാദങ്ങൾ വിടാതെ പിന്തുടരുന്നുണ്ട്. ആരാധകരോട് മോശമായി പെരുമാറിയതിന്റെ പേരിലായിരുന്നു താരം കൂടുതൽ വിവാദം നേരിട്ടത്. ഒന്നല്ല രണ്ടു തവണയാണ് ടൊവിനോയ്ക്ക് ഇതേ വിവാദം നേരിടേണ്ടി വന്നത്.

തന്റെ സിനിമയുടെ വിജയാഘോഷത്തിനായി കൊട്ടാരക്കര മിനർവ തിയേറ്ററിൽ എത്തിയപ്പോഴാണ് ടൊവിനോ ആദ്യം ആരാധകരോട് ചൂടായത്. തിരക്കിനിടയിൽ പെട്ട ടൊവിനോയെ ആരോ പിച്ചിയെന്നു പറഞ്ഞാണ് താരം ചൂടായത്. ഇതിനെച്ചൊല്ലിയുളള വിവാദം കെട്ടടങ്ങും മുൻപേയാണ് അടുത്തതും ഉണ്ടായത്. മെക്സിക്കൻ അപാരതയുടെ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു ടൊവിനോ ആരാധകനോട് ചൂടായതായി വാർത്ത വന്നത്. കാറില്‍ നിന്ന് കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടെ, ഒരാള്‍ തന്നെ തല്ലിയെന്നാണ് ടോവിനോ പരാതിപ്പെട്ടത്. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല വെറുതെ തൊടുക മാത്രമാണ് ചെയ്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞത്.

ഈ രണ്ടു സംഭവത്തെക്കുറിച്ചുളള യാഥാർഥ്യമാണ് ടൊവിനോ ജെബി ജംങ്ഷനിൽ എത്തിയപ്പോൾ വ്യക്തമാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ