വേറിട്ട ലുക്കും കഥാപാത്രവുമായി ടൊവിനോ തോമസിന്റെ പുതിയ ചിത്രം വരുന്നു. ‘എന്റെ ഉമ്മാന്റെ പേര്’ എന്ന പേരിട്ട ചിത്രത്തിൽ ഹമീദ് എന്ന കഥാപാത്രമായാണ് ടൊവിനോ അഭിനയിക്കുന്നത്. പുതുമുഖ സംവിധായകനായ ജോസ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ സംവിധായകൻ. ജോസ് സെബാസ്റ്റ്യനും ശരത് ആർ.നാഥും ചേർന്നാണ് തിരക്കഥ.

 

View this post on Instagram

 

Being Hameed!!! #enteummanteperu @sreenath_n_unnikrishnan photography!!

A post shared by Tovino Thomas (@tovinothomas) on

ടൊവിനോയുടെ കഥാപാത്രത്തിന്റെ ഉമ്മയായി വളരെ ശ്രദ്ധേയമായൊരു വേഷത്തിൽ ഉർവ്വശി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. സിനിമയുടെ ടൈറ്റിലിൽ മാത്രമല്ല, സിനിമയിലും ശ്രദ്ധേയമായൊരു റോൾ തന്നെയാണ് ഉർവ്വശിക്കെന്ന വാർത്തകളാണ് ലഭിക്കുന്നത്. ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ നർമ്മത്തിൽ ചാലിച്ച് പറയുകയാണ് ചിത്രം.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസായിരുന്നു. അതിനു പിന്നാലെ ചിത്രത്തിലെ തന്റെ ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് ടൊവിനോ. മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ സംഗീതം ഗോപിസുന്ദറും എഡിറ്റിങ് മഹേഷ് നാരായണനും നിർവ്വഹിക്കും. സ്പാനിഷ് ഛായാഗ്രാഹകനായ ജോർഡി പ്ലാനെൽ ആണ് ക്യാമറ കൈകാര്യം ചെയ്യുക. ആന്റോ ജോസഫും സി.ആർ.സലിമും ചേർന്ന് നിർമാണം നിർവഹിക്കും. കോഴിക്കോട്, തലശ്ശേരി, പൊന്നാനി, കണ്ണൂർ എന്നിവിടങ്ങളിലാവും ചിത്രത്തിന്റെ ലൊക്കേഷൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook