മിനി കൂപ്പറിനോടാണ് ഇപ്പോൾ താരങ്ങൾക്ക് പ്രിയമെന്നു തോന്നുന്നു. മമ്മൂട്ടിയ്ക്കും കുഞ്ചാക്കോ ബോബനും ജയസൂര്യയ്ക്കും പിന്നാലെ നടൻ ടൊവിനോയും സ്വന്തമാക്കിയിരിക്കുകയാണ് ഒരു സുന്ദരൻ മിനികൂപ്പർ. മിനി കൂപ്പർ കാറിന്റെ ഏറ്റവും പുതിയ മോഡലാണ് ടൊവിനോ സ്വന്തമാക്കിയത്. കൊച്ചിയിലെ ഷോറൂമില്‍ കുടുംബ സമേതമാണ് താരം പുതിയ കാര്‍ വാങ്ങാന്‍ എത്തിയത്.
ടോവീനോയും ലിഡിയയും മക്കളായ ഇസയ്ക്കും തഹാനുമൊപ്പമാണ് കൊച്ചിയിലെ മിനി ഷോറൂമിലെത്തിയത്. മിനി കൂപ്പറിന്റെ ഏറ്റവും പുതിയ മോഡലാണ് താരം സ്വന്തമാക്കിയത്. നീല നിറത്തിലുള്ള കാർ ബോഡിയിൽ മെഷ് ഫാബ്രിക് ഡിസൈനോട് കൂടിയ രണ്ട് ബ്ലാക്ക് സ്ട്രൈപ്സ് ബോഡി ഗ്രാഫിക്സ് ആയി വരുന്നുണ്ട്.
Read More: മിനികൂപ്പറിന്റെ ഈ മോഡൽ ഇന്ത്യയിൽ ജയസൂര്യയ്ക്ക് മാത്രം
മറ്റു പല താരങ്ങളെയും പോലെ കാർ പ്രേമത്തിന് പേരുകേട്ടയാളല്ല ടൊവീനോയെങ്കിലും ഹോണ്ട സിറ്റി മുതൽ ബിഎംഡബ്ല്യു സെവൻ സീരീസ് വരെയുള്ള കാറുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. മിനി കൂപ്പർ പോലെ മറ്റൊരു പ്രീമിയം ബ്രാൻഡ് കാർ കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ.
ഹോണ്ട സിറ്റി, ഓഡി ക്യൂ സെവൻ, ബിഎംഡബ്ല്യു സെവൻ സീരീസ് കാറുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്താണ് ഹോണ്ട സിറ്റി ടൊവീനോയുടെ വാഹനമായിരുന്നത്. 2017ലാണ് താരം ഓഡി ക്യൂ സെവൻ സ്വന്തമാക്കിയത്. KL 45 Q7. 245 എന്ന നമ്പറും തന്റെ ക്യൂ സെവൻ കാറിനായി താരം സ്വന്തമാക്കിയിരുന്നു.
Read More: കാറായാലും ബൈക്കായാലും ബിഎംഡബ്ല്യൂ തന്നെ; സ്വപ്നം സ്വന്തമാക്കി ടൊവിനോ
2019ലാണ് താരം ബിഎംഡബ്ല്യു സെവൻ സീരീസ് സ്വന്തമാക്കിയത്. ബിഎംഡബ്ല്യൂവിന്റെ ഏറ്റവും ആഡംബര വാഹനമായ 7 സീരീസ് സെഡാനായ 730എല്‍ഡിഎം സ്പോര്‍ട്ടാണ് താരം സ്വന്തമാക്കിയത്. ഒന്നരക്കോടി രൂപയോളമാണ് കാറിന്റെ വില. ബിഎംഡബ്ല്യു സെവൻ സീരീസ് കാറിന് പുറമെ ബിഎംഡബ്ല്യു ജി 310 ജിഎസ് ബൈക്കും അതേവർഷം താരം സ്വന്തമാക്കിയിരുന്നു. മൂന്ന് ലക്ഷം രൂപയാണ് ബൈക്കിന്റെ വില.
View this post on Instagram
Dreams do come true !!!! #upgrade #bmwg310gs #bmw7seriesmsport @jyothish_ayyappan_photography
സ്വപ്നം യാഥാര്‍ത്ഥ്യമാക്കി എന്ന തലക്കെട്ടോടെ ടൊവിനോ ബിഎംഡബ്ല്യൂ വാഹനങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. 6.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിക്കുന്നതാണ് താരത്തിന്റെ ബിഎംഡബ്ല്യൂ ബൈക്ക്. ബിഎംഡബ്ല്യൂ കാറിന്റേതാകട്ടെ 250 കിലോമീറ്ററാണ് പരമാവധി വേഗം.
Read More: തഹാനും ഇസമോൾക്കുമൊപ്പം കായലിലേക്ക് നോക്കി ടൊവിനോയും ലിഡിയയും
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook