ഡോ. ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അദൃശ്യ ജാലകങ്ങൾ’. പേരില്ലാത്ത ഒരു കഥാപാത്രമായാണ് ടൊവിനോ ഈ ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ തന്റെ ഫസ്റ്റ് ലുക്ക് ഷെയർ ചെയ്തിരിക്കുകയാണ് ടൊവിനോ. തീർത്തും വ്യത്യസ്തമായ ലുക്ക് ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.
“വളരെ സവിശേഷമായ ഒരു പ്രോജക്റ്റിന്റെയും എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നിന്റെയും ഒരു കാഴ്ച ഇതാ! ‘അദൃശ്യ ജലകങ്ങൾ’ എന്ന ചിത്രത്തിലെ പേരില്ലാത്ത യുവാവിന് ജീവൻ നൽകുന്നതിൽ അതിയായ സന്തോഷമുണ്ട്. നമുക്ക് ചുറ്റുമുള്ള ഒരുപാട് പേരില്ലാത്തവരെ പ്രതിനിധീകരിക്കുന്ന സർറിയലിസത്തിൽ വേരൂന്നിയ ചിത്രമാണിത്,” ടൊവിനോ കുറിച്ചു.
എല്ലനര്‍ ഫിലിംസ്, മൈത്രി മൂവി മേക്കേഴ്സ് എന്നിവര്‍ക്കൊപ്പം ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും നിർമ്മാണത്തിൽ പങ്കാളിയാണ്. നിമിഷ സജയന്‍ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സും ചിത്രത്തിലുണ്ട്.