Diwali 2019: Happy Deepavali: ദീപാവലി ആഘോഷങ്ങളുടെ നിറവിലാണ് ഇന്ത്യയൊട്ടാകെ. ദീപങ്ങളുടെ ഉത്സവമായ ദീപാവലിയുടെ ആഘോഷ ആരവങ്ങളാണ് എവിടെയും. പ്രിയപ്പെട്ടവർക്ക് ആശംസയും മധുരപലഹാരങ്ങളും കൈമാറിയും പടക്കം പൊട്ടിച്ചും എല്ലാവരും ദീപാവലി ആഘോഷിക്കുകയാണ്. തിന്മയ്ക്കുമേൽ നന്മയുടെയു ഇരുട്ടിന്മേൽ പ്രകാശത്തിന്റെയും വിജയം ആഘോഷിക്കുന്ന ദിവസമാണ് ദീപാവലി. മലയാളികളുടെ പ്രിയതാരം ടൊവിനോയും തന്റെ ആരാധകർക്ക് ദീപാവലി ആശംസകൾ നേരുകയാണ്.

വ്യത്യസ്തമായൊരു വീഡിയോ ആണ് ടൊവിനോ ആരാധകർക്കായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരു പടക്കം പൊട്ടിച്ച് എറിഞ്ഞ് ആരാധകർക്ക് ആശംസകൾ നേരുകയാണ് താരം. #Staysafe, #Stayhappy എന്നീ ഹാഷ് ടാഗുകളോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഗോപാലപുരം ആണ് പോസ്റ്റിനൊപ്പം കാണിച്ചിരിക്കുന്ന ലൊക്കേഷൻ.

Read more: Karikku: ആ കമ്പി വളയ്ക്കാൻ നോക്കുന്നത് ടൊവിനോയല്ലേ?

ടൊവിനോ നായകനായ ‘എടക്കാട് ബറ്റാലിയൻ 06’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ടൊവിനോയും സംയുക്ത മേനോനും നായകനും നായികയുമായി എത്തിയ ചിത്രം രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന പട്ടാളക്കാർക്കുള്ള ആദരവായിരുന്നു. രാജ്യത്തിനായി ജീവൻ വെടിഞ്ഞ സന്ദീപ് ഉണ്ണികൃഷ്ണൻ ഉൾപ്പെടുന്ന പട്ടാളക്കാർക്കാണ് ചിത്രം സമർപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook