കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. പൂർണ ആരോഗ്യവാനാണ് താനിപ്പോഴെന്നും തനിക്കു വേണ്ടി പ്രാർത്ഥിക്കുകയും സ്നേഹം അറിയിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ടൊവിനോ പറയുന്നു.

“വീട്ടിലെത്തി. നിലവിൽ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ച്ചകൾ വിശ്രമിക്കാനാണ്‌ നിർദ്ദേശം.ഈ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങൾ തിരക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി , നിറയെ സ്നേഹം.

ഹൃദയത്തോട് എത്രയധികം ചേർത്ത് വച്ചാണ് നിങ്ങൾ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പാഠം. ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി. മികച്ച സിനിമകളും, നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാം. നിങ്ങളുടെ സ്വന്തം ടൊവീനോ,” ടൊവിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ.

View this post on Instagram

A big HELLO from home! I got discharged and is fine at home now. Thanks and love for all your wishes and concern in the last few days. The doctors and hospital staff took great care of me. A big thanks to them. Also thanks to everyone who supported me – colleagues, family, friends, cinema lovers and everyone who showed their care. I really felt positive seeing your messages and calls. The incident hopefully makes me take better care of my self. Hoping to get back to work soon and keep entertaining you with good movies. Till then I'll rest and enjoy your love. Big thanks and lots of love. It was a bigger realisation of how much love I was being given. Duly noted! വീട്ടിലെത്തി. നിലവിൽ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ച്ചകൾ വിശ്രമിക്കാനാണു‌ നിർദ്ദേശം.ഈ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങൾ തിരക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി , നിറയെ സ്നേഹം ഹൃദയത്തോട് എത്രയധികം ചേർത്ത് വച്ചാണു നിങ്ങൾ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണു ഈ കഴിഞ്ഞ ദിവസങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പാഠം.ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി. മികച്ച സിനിമകളും , നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാം.. നിങ്ങളുടെ സ്വന്തം ടൊവീനോ.

A post shared by Tovino Thomas (@tovinothomas) on

‘കള’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടയിലായിരുന്നു താരത്തിന് പരിക്കേറ്റത്. ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞ ആഴ്ചയാണ് പിറവത്തെ സെറ്റിൽ വെച്ച് ടൊവിനോയ്ക്ക് പരുക്ക് പറ്റിയത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേൽക്കുകയും കടുത്ത വയറുവേദനയെത്തുടർന്ന് ടൊവിനോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലായിരുന്നു ടൊവിനോ.

‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കള’. കുറച്ചു ദിവസങ്ങളായി തുടർച്ചയായി ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ചിത്രീകരിച്ചുവരുന്നതിന് ഇടയിലാണ് ടൊവിനോയ്ക്ക് അപകടമുണ്ടായത്.

Read more: സിനിമ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരുക്കേറ്റു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook