മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസും തമിഴകത്തിന്റെ പ്രിയനടന്‍ ധനുഷും കൈകോര്‍ക്കുന്ന ‘മാരി 2’ ഡിസംബര്‍ 21ന് റിലീസ് ചെയ്യും. ചിത്രത്തിലെ നായകന്‍ ധനുഷ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

സായി പല്ലവിയാണ് ചിത്രത്തിലെ നായിക. വ്യത്യസ്തമായ വില്ലൻ ഗെറ്റപ്പിലാണ് ടോവിനോ ചിത്രത്തിൽ എത്തുന്നത്. ബീജ എന്നാണ് ടോവിനോയുടെ കഥാപാത്രത്തിന്റെ പേര്. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ്, ടൊവിനോ, റോബോ ശങ്കര്‍, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നീവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. 2015ൽ ഇറങ്ങിയ ‘മാരി’യില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം യുവന്‍ ശങ്കര്‍ രാജ ധനുഷിന് വേണ്ടി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് ‘മാരി 2’.

Read More: ‘മാരി 2′ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ ധനുഷിന് പരുക്ക്

ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിനിടയില്‍ ടൊവിനോയുമായുള്ള സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ധനുഷിന് പരുക്ക് പറ്റിയെന്നും വാര്‍ത്തയുണ്ടായിരുന്നു. ഈ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ഏറെ ഭയം സൃഷ്ടിച്ചെങ്കിലും പെട്ടെന്നു തന്നെ സുഖമായി ധനുഷ് ലൊക്കേഷനില്‍ തിരിച്ചെത്തി.

ടോവിനോ തോമസ്‌ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘മാരി 2’.  താന്‍ തന്നെയാണ് തമിഴില്‍ ടബ്ബ് ചെയ്യുന്നതെന്നും അതിനായി തന്നെ സഹായിച്ച അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദിയുണ്ട് എന്നും കുറിച്ച് കഴിഞ്ഞ ദിവസം ടോവിനോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

Image may contain: 19 people, people smiling

“മാരി2വിന്റെ ഡബ്ബിങ് പൂര്‍ത്തിയായി. നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി”, എന്നു പറഞ്ഞുകൊണ്ട് ധനുഷ്, സംവിധായകന്‍ ബാലാജി, നടന്‍ കൃഷ്ണ എന്നിവരെ ഉള്‍പ്പെടെ ടാഗ് ചെയ്തു കൊണ്ടായിരുന്നു ടൊവിനോയുടെ ട്വീറ്റ്. ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് ടൊവിനോ തമിഴ് പറയുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുന്നുവെന്ന് വണ്ടര്‍ബാര്‍ ഫിലിംസ് കുറിച്ചു.

ധനുഷും ഭാര്യ ഐശ്വര്യയുമാണ് വണ്ടര്‍ബാര്‍ ഫിലിംസിന്റെ സ്ഥാപകര്‍. ബാലാജി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിക്കുന്നതും ധനുഷ് തന്നെയാണ്. ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യും.

Read More: ധനുഷ്-ടൊവിനോ ചിത്രം ‘മാരി 2’ പൂര്‍ത്തിയായി

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ