scorecardresearch
Latest News

ഇനിയൊരു ഉച്ചമയക്കമാവാം; ടൊവിനോയുടെ ഇസമോളും പാബ്ലോയും

മനുഷ്യരുമായി വളരെ പെട്ടെന്ന് ഇണങ്ങുകയും കൂട്ടുകൂടുകയും ചെയ്യുന്ന ബീഗിള്‍ ഇനത്തിൽപ്പെട്ട പാബ്ലോയാണ് ലോക്ക്‌ഡൗൺ കാലത്ത് ഇസയുടെ കൂട്ട്

Tovino Thomas, Tovino Thomas daughter, Tovino thomas photos, Tovino family, ടൊവിനോ തോമസ്, Indian express malayalam, IE malayalam

ലോക്ക്‌ഡൗൺ കാലം ഇരിങ്ങാലക്കുടയിലെ വീട്ടിൽ കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് ടൊവിനോ തോമസ്. തിരക്കുകൾക്കിടയിൽ നിന്നും വീണുകിട്ടിയ ഫ്രീം ടൈം മകൾക്കും കുടുംബത്തിനുമൊപ്പം ഫലപ്രദമായി ചെലവഴിക്കുകയാണ് താരം. ടൊവിനോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കളിച്ചു ക്ഷീണിച്ച് മയങ്ങുന്ന മകൾ ഇസയേയും വളർത്തുനായ പ്ലാബോയേയും ചിത്രത്തിൽ കാണാം.

മനുഷ്യരുമായി വളരെ പെട്ടെന്ന് ഇണങ്ങുകയും കൂട്ടുകൂടുകയും ചെയ്യുന്ന ബീഗിള്‍​ ഇനത്തിൽ പെട്ട നായക്കുട്ടിയാണ് പാബ്ലോ. ഏറെ ഓമനത്തമുള്ള ചിത്രത്തിന് കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

മകൾ ഇസയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോയും കുറച്ചുനാൾ മുൻപ് ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. മകളെ ചുമലിലെടുത്ത് വ്യായാമം ചെയ്യുകയാണ് വീഡിയോയിൽ.

View this post on Instagram

#stayhome #staysafe #stayfit #stayhappy

A post shared by Tovino Thomas (@tovinothomas) on

ടൊവിനോ നായകനായ ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നതിനിടയിലാണ് കൊറോണ വ്യാപനം രൂക്ഷമായത്. തിയേറ്ററുകൾ അടക്കാൻ സർക്കാർ തീരുമാനം കൈകൊള്ളുന്നതിനു മുൻപു തന്നെ സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ നീട്ടിവച്ചിരുന്നു. ടൊവിനോ ചിത്രം ‘ഫോറൻസികും’ തിയേറ്ററുകളിൽ നിന്നും കൊറോണയുടെ പശ്ചാത്തലത്തിൽ പിൻവലിച്ചിരുന്നു.

Read more: എന്നെ നടനാക്കിയ ഇര്‍ഫാന്‍: ഫഹദ് ഫാസില്‍ എഴുതുന്നു

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Tovino thomas daughter iza lockdown days