ലോക്ക്ഡൗൺ കാലം ഇരിങ്ങാലക്കുടയിലെ വീട്ടിൽ കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസ്. തിരക്കുകൾക്കിടയിൽ നിന്നും വീണുകിട്ടിയ ഫ്രീം ടൈം മകൾക്കും കുടുംബത്തിനുമൊപ്പം ഫലപ്രദമായി ചെലവഴിക്കുകയാണ് താരം. മകളുടെ വിശേേഷങ്ങളും കുസൃതികളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ താരം ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
വീട്ടിലെ തന്റെ ജിം ഏരിയ പ്ലേ സ്റ്റേഷനായി മാറ്റുകയും ഊഞ്ഞാലു കെട്ടുകയും ചെയ്ത ഇസയുടെ ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് താരമിപ്പോൾ. “ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്. ലോക്ക്ഡൗൺ അവളുടെ വിനോദങ്ങളിലേക്കുള്ള വാതിൽ അടച്ചപ്പോൾ, അവളെന്റെ ജിമ്മിലേക്ക് അതു തുറന്നു. എന്റെ കേബിൾ ക്രോസ് ഓവർ മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുന്നു,” ടൊവിനോ കുറിക്കുന്നു.
കളിച്ചു ക്ഷീണിച്ച് മയങ്ങുന്ന മകൾ ഇസയേയും വളർത്തുനായ പ്ലാബോയേയും ഒന്നിച്ചുള്ള ഒരു ചിത്രവും അടുത്തിടെ ടൊവിനോ പങ്കുവച്ചിരുന്നു. മനുഷ്യരുമായി വളരെ പെട്ടെന്ന് ഇണങ്ങുകയും കൂട്ടുകൂടുകയും ചെയ്യുന്ന ബീഗിള്‍ ഇനത്തിൽ പെട്ട നായക്കുട്ടിയാണ് പാബ്ലോ.
മകൾ ഇസയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോയും കുറച്ചുനാൾ മുൻപ് ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. മകളെ ചുമലിലെടുത്ത് വ്യായാമം ചെയ്യുകയാണ് വീഡിയോയിൽ.
ടൊവിനോ നായകനായ ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നതിനിടയിലാണ് കൊറോണ വ്യാപനം രൂക്ഷമായത്. തിയേറ്ററുകൾ അടക്കാൻ സർക്കാർ തീരുമാനം കൈകൊള്ളുന്നതിനു മുൻപു തന്നെ സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ നീട്ടിവച്ചിരുന്നു. ടൊവിനോ ചിത്രം ‘ഫോറൻസികും’ തിയേറ്ററുകളിൽ നിന്നും കൊറോണയുടെ പശ്ചാത്തലത്തിൽ പിൻവലിച്ചിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook