ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷണം നോക്കി കഴിക്കണം എന്നതൊരു പഴമൊഴിയാണ്. യാത്രാപ്രണയികൾ പലപ്പോഴും നെഞ്ചിലേറ്റുന്ന ഒരുപദേശം കൂടിയാണ് ഇത്. സംസ്കാരവും ഭക്ഷണരീതികളുമെല്ലാം വ്യത്യസ്തമായ നാടുകളിലേക്കുള്ള യാത്രകളിൽ അവിടുത്തെ ഭക്ഷണരീതികൾ ശീലിക്കുക എന്നതും ഒരു യാത്രാനുഭവമാണ്. മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ശ്രദ്ധ ക്ഷണിക്കുന്നത്. കുടുംബത്തിനൊപ്പം ചൈനയിൽ വെക്കേഷൻ ആഘോഷിക്കുകയാണ് ടൊവിനോ ഇപ്പോൾ. ഒക്ടോപസ് ഫോർ ലഞ്ച് എന്ന ക്യാപ്ഷനോടെ ടൊവിനോ പങ്കുവെച്ച വീഡിയോ കൗതുകമുണർത്തും.

ഉച്ചഭക്ഷണസമയത്ത് തന്റെ മുന്നിലെത്തിയ ഒക്ടോപസിനെ മടിയേതുമില്ലാതെ കഴിക്കുകയാണ് താരം. ഇന്ത്യയിൽ മത്സ്യം, ഞണ്ട്, കണവ എന്നിവയൊക്കെ കഴിക്കുന്നതിനു പോലെ സാധാരണമാണ് ചൈനീസ് റെസ്റ്റോറന്റുകളിൽ ഒക്ടോപസും.

 

View this post on Instagram

 

#bhallaldevamodeon #bundbull #shanghai #china #travelgram

A post shared by Tovino Thomas (@tovinothomas) on

 

View this post on Instagram

 

The bund, Shanghai!!#thebundshanghai #chinadiaries #travelgram

A post shared by Tovino Thomas (@tovinothomas) on

 

View this post on Instagram

 

The Oriental Pearl Tower, Shanghai!! #thepearltowershanghai #chinadiaries #travelgram photo courtesy: @ramshi_ahamed

A post shared by Tovino Thomas (@tovinothomas) on

 

View this post on Instagram

 

#chinadiaries #thetravelingfamily #guangzou #travelgram #china #mirrorselfie

A post shared by Tovino Thomas (@tovinothomas) on

കല്‍ക്കിയാണ് ടൊവിനോയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് താരം എത്തിയത്. സംയുക്താ മേനോനായിരുന്നു നായിക. എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രമാണ് ഇനി റിലീസിന് തയ്യാറെടുക്കുന്നത്. ചിത്രത്തില്‍ പട്ടാളക്കാരന്റെ വേഷത്തില്‍ ടൊവിനോ എത്തുമ്പോള്‍, നായികയായെത്തുന്നത് സംയുക്ത മേനോൻ ആണ്.

‘ലഡാക്ക്’ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പൊള്ളലേറ്റത് വാര്‍ത്തയായിരുന്നു. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. നാല് വശത്തുനിന്നും തീ ഉപയോഗിച്ചുളള രംഗമായിരുന്നു ചിത്രീകരിച്ചത്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു.

നവാഗതനായ സ്വപ്നേഷ് കെ.നായരാണ് ചിത്രത്തിന്റെ സംവിധായകൻ. പി.ബാലചന്ദ്രന്റേതാണ് തിരക്കഥ. സിനു സിദ്ധാര്‍ഥ് ഛായാഗ്രഹണം. ഡോ.ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൈലാസ് മേനോനാണ് സംഗീതം.

Read more: പൽവാൽ ദേവനെന്ന് ടൊവിനോ, അല്ല, കുപ്രസിദ്ധ പയ്യനെന്ന് ആരാധകർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook