scorecardresearch
Latest News

‘ഈ യാത്രയില്‍ എന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി’;പത്തു വര്‍ഷത്തെ സിനിമ ജീവിതം ഓര്‍ത്തെടുത്ത് ടൊവിനോ

അഭിനയ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ടൊവിനോ സിനിമയില്‍ പത്തു വര്‍ഷം തികച്ചിരിക്കുകയാണ്

‘ഈ യാത്രയില്‍ എന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി’;പത്തു വര്‍ഷത്തെ സിനിമ ജീവിതം ഓര്‍ത്തെടുത്ത് ടൊവിനോ
Photo: Twitter/Netflix South India

മലയാള സിനിമ താരങ്ങളില്‍ ഏറെ ആരാധകരുളള താരമാണ് ടൊവിനോ. തന്റെ അഭിനയ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ടൊവിനോ സിനിമയില്‍ പത്തു വര്‍ഷം തികച്ചിരിക്കുകയാണ്. ജീവിതത്തെ തന്നെ മാറ്റിമറച്ച ആ നീണ്ട യാത്രയെക്കുറിച്ച് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുകയാണ്.

‘ എന്റെ ആദ്യ ചിത്രമായ പ്രഭുവിന്റെ മക്കള്‍ റിലീസായിട്ടു ഇന്നേയ്ക്കു പത്തു വര്‍ഷമായിരിക്കുന്നു. അന്നു മുതല്‍ എന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. 43 സിനിമകളില്‍ അഭിനയിക്കാനും, ഒരു സിനിമയില്‍ സഹ സംവിധായകനായി പ്രവര്‍ത്തിക്കാനും സാധിച്ചു. ഈ യാത്രയില്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി’ എന്ന വളരെ ഇമോഷ്ണലായ കുറിപ്പാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. ടൊവിനോ അഭിനയിച്ച എല്ലാ ചിത്രങ്ങളും ഉള്‍പ്പെടുന്ന ദൃശ്യവും ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 2012 ല്‍ പുറത്തിറങ്ങിയ ‘പ്രഭുവിന്റെ മക്കള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു ടൊവിനോയുടെ അരങ്ങേറ്റം. പിന്നീട് എന്നു നിന്റെ മോയ്തീന്‍, ഗോദ, മായാനദി, ഗപ്പി, മിന്നല്‍ മുരളി തുടങ്ങി അനവധി ചിത്രങ്ങളില്‍ കഥാപാത്രങ്ങള്‍ക്കു ടൊവിനോ ജീവനേകി.

‘തല്ലുമാല’ ആണ് ടൊവിനോയുടെ അവസാനമായി തീയറ്ററുകളിലെത്തിയ ചിത്രം.ഖാലിദ് റഹ്‌മാന്റെ സംവിധായത്തില്‍ പുറത്തിറങ്ങിയ ചിത്രമായ ‘തല്ലുമാല’ വേറിട്ട ദൃശ്യാനുഭവമാണ് പ്രേക്ഷകര്‍ക്കു സമ്മാനിച്ചത്. ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ, ലുക്ക്മാന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ ടോവിനോയുടെ ഡാന്‍സും ഏറെ ശ്രദ്ധ നേടിയിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Tovino thomas celebrating ten years in malayalam cinema