Latest News

ഇമ്മിണി വല്യ ഒന്ന്; സകുടുംബം ടൊവിനോ, ആശംസകളുമായി താരങ്ങൾ

വിവാഹ വാർഷിക ദിനത്തിൽ കുടുംബത്തോടൊപ്പമുള്ള മനോഹര ചിത്രം പങ്കു വെച്ചിരിക്കുകയാണ് ടൊവിനോ

Tovino Thomas, Tovino thomas wedding anniversary, Tovino thomas family, Tovino Thomas daughter, Tovino Thomas wife, Tovino Thomas son, ടൊവിനോ തോമസ്

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ടൊവിനോ തോമസ്. 2012ൽ പുറത്തിറങ്ങിയ സജീവൻ അന്തിക്കാട് ചിത്രമായ പ്രഭുവിനെ മക്കൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ടൊവിനോ ഇന്ന് മലയാളത്തിൽ തിരക്കുള്ള നടനാണ്.

ടൊവിനോയുടെ ഏഴാം വിവാഹവാർഷികമാണ് ഇന്ന്. വിവാഹ വാർഷിക ദിനത്തിൽ കുടുംബത്തോടൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. “ഇമ്മിണി വല്യ ഒന്ന്. ഞങ്ങൾ ഇന്ന് ഏഴു വർഷത്തെ കൂട്ടായ്മ ആഘോഷിക്കുകയാണ്. എൻ്റെ എല്ലാ സന്തോഷവും നിങ്ങളിലാണ് .എല്ലാ വിഷമതകളും നിങ്ങളിലെത്തുമ്പോൾ ഇല്ലാതാവുന്നു. പ്രിയപ്പെട്ട ലിഡിയക്കും എൻ്റെ കുഞ്ഞുങ്ങൾക്കും ആശംസകൾ.”

റെബ ജോൺ, സംയുക്ത മേനോൻ, അഹാന കൃഷ്ണ, നമിത, ഗിന്നസ് പക്രു, മിഥുൻ രമേഷ്, റിമി ടോമി, സിതാര കൃഷ്ണകുമാർ, ശിൽപ്പ ബാല, ധന്യ വർമ്മ തുടങ്ങി സിനിമാരംഗത്തെ സുഹൃത്തുക്കളും ആരാധകരും താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ ജീവിതസഖിയാക്കുന്നത്. പ്ലസ് ടു കാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്. ഒരുപാട് കാലം പിറകെ നടന്നിട്ടാണ് ലിഡിയ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് ടൊവിനോ തന്നെ നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014 ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്.

Tovino Thomas/ Instagram

രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. ഇസയും തഹാനും. കഴിഞ്ഞ ജൂണിൽ, ലോക്ക്ഡൗണിനിടെയാണ് തഹാൻ ജനിച്ചത്.

Read more: വെശന്നിട്ടാ മൊതലാളി; ടൊവിനോയുടെ ക്യാമറയിൽ കുടുങ്ങി ബേസിൽ

മനു അശോകൻ സംവിധാനം ചെയ്ത ‘കാണെക്കാണെ’ ആണ് ഒടുവിൽ റിലീസ് ചെയ്ത ടൊവിനോ ചിത്രം. ഓടിടി പ്ലാറ്റ്ഫോമായ സോണി ലൈവിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. മിന്നൽ മുരളിയാണ് ഇനി റിലീസിനെത്താനുള്ള ടൊവിനോ ചിത്രങ്ങളിൽ ഒന്ന്. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫും ടൊവിനോയും കൈകോർക്കുന്ന ചിത്രം 2021 ഡിസംബർ 24 നാണ് പ്രദർശനത്തിനെത്തുന്നത്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tovino thomas celebrating 7th wedding anniversary photos

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com