ആദ്യം ചെറിയ വേഷങ്ങള്‍, പിന്നീട് പ്രതിനായകന്, സഹനടന്‍, നായകന്… ഇന്ന് മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറൊ ‘മിന്നല്‍ മുരളി’ വരെ എത്തി നില്ക്കുന്നു. ഒരു എന്റര്‍ടെയിന്‍മെന്റ് സിനിമയ്ക്കുള്ള എല്ലാ ചേരുവകളും നിറഞ്ഞതാണ് ടോവിനൊ തോമസ് എന്ന നടന്റെ യാത്ര. താഴ്ചയും ഉയര്ച്ചയുമൊക്കെ രുചിച്ച് മലയാള സിനിമയില്‍ ഒരു ദശാബ്ദം പിന്നിടുകയാണ് ടോവിനൊ. പത്താം വര്‍ഷം ഓര്‍മ്മകള്‍ പുതുക്കിയുള്ള വൈകാരിക പോസ്റ്റാണ് താരം ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
“പത്ത് വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് ഞാന്‍ ക്യാമറയ്ക്ക് മുന്നില്‍ ആദ്യമായി നിന്നത്. പത്ത് വര്‍ഷത്തിനിടയില്‍ ഒരുപാട് സിനിമകളും കഥാപാത്രങ്ങളും കടന്നുപോയി. ഇന്നെന്റെ ജീവിതം ആകെ മാറിയിരിക്കുന്നു. സിനിമയും മറ്റെല്ലാ കാര്യങ്ങളും ഇന്ന് വൃത്യസ്തമാണ്. പക്ഷെ സിനിമയോടുള്ള എന്റെ സ്നേഹം ഓരോ ദിവസവും വര്‍ധിക്കുകയാണ്. മെച്ചപ്പെടുത്തലുകള്‍ നടത്താന്‍ ഒരുപാട് അവസരങ്ങളുണ്ട്. മെച്ചപ്പെടാൻ ആവശ്യമായ കാര്യങ്ങൾ ഓരോ ദിവസവും ചെയ്യാന്‍ ഞാൻ തയ്യാറാണ്,” ടോവിനൊ പറഞ്ഞു.
“എന്റെ യാത്രയില്‍ ഭാഗമായ ചെറുതും വലുതുമായ എല്ലാവരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. വളരെ മനോഹരമായ യാത്രയാണിത്. ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാന്‍ എനിക്കാകില്ല. വരാനിരിക്കുന്ന ചിത്രങ്ങളും എനിക്ക് ആവേശം നല്‍കുന്നതാണ്. എനിക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ വെല്ലുവിളികളും ഏറ്റെടുക്കും. മറ്റൊരു 10 വർഷത്തിനുള്ളിൽ ഇതുപോലൊരു പോസ്റ്റ് ഇടാൻ എനിക്ക് കാത്തിരിക്കാനാവില്ല,” ടോവിനൊ കൂട്ടിച്ചേര്‍ത്തു.
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ‘മിന്നല്‍ മുരളി’യാണ് അവസാനമായി പുറത്തിറങ്ങിയ ടോവിനൊ ചിത്രം. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രം അന്താരാഷ്ട്ര തലത്തില്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
Also Read: ഇത് നിത്യ മേനോനൊ അതൊ അനുപമ പരമേശ്വരനൊ; നസ്രിയയോട് ആരാധകര്‍