scorecardresearch

പുതിയ റേഞ്ച് റോവർ സ്വന്തമാക്കി ടൊവിനോ തോമസ്; ചിത്രങ്ങൾ

കുടുംബസമേതം എത്തിയാണ് ടൊവിനോ പുതിയ വാഹനം ഏറ്റുവാങ്ങിയത്

പുതിയ റേഞ്ച് റോവർ സ്വന്തമാക്കി ടൊവിനോ തോമസ്; ചിത്രങ്ങൾ

പുതിയ റേഞ്ച് റോവർ സ്പോർട്ട് ഡൈനാമിക് സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസ്. ഭാര്യ ലിഡിയയ്ക്കും മക്കളായ ഇസയും ടഹാനും ഒപ്പമെത്തിയാണ് ടൊവിനോ പുതിയ വാഹനം ഏറ്റുവാങ്ങിയത്.

ഓഡി ക്യു 7, ബിഎംഡബ്ല്യു 7 സീരീസ്, മിനികൂപ്പർ സൈഡ് വാക്ക് എഡിഷൻ, ബിഎംഡബ്ല്യു ജി 310 ജിഎസ് ബൈക്ക് എന്നിവയാണ് ടൊവിനോയുടെ കളക്ഷനിലുള്ള മറ്റു വാഹനങ്ങൾ.

അതേസമയം, ടൊവിനോ തോമസ്, കനി കുസൃതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘വഴക്ക്’ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കപ്പെട്ടിരിക്കുകയാണ്. സുദേവ് നായർ, അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ്.വി., ബൈജു നെറ്റോ, തന്മയ സോള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ‘വഴക്കി’ന്റെ സഹനിർമാതാവ് കൂടിയാണ് ടൊവിനോ. ടൊവിനോ തോമസ് പ്രൊഡക്‌ഷന്‍സും പാരറ്റ് മൗണ്ട് പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്. അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ സോള്‍.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Tovino thomas buys new range rover sport dynamic