സിനിമാ താരങ്ങളുടെ വാഹന പ്രേമം ആരാധകര്‍ക്ക് എന്നും ഇഷ്ടവിഷയമാണ്. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടേയും യങ് സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റേയും വാഹന പ്രേമം എന്നും വാര്‍ത്തകളാണ്. ഇപ്പോഴിതാ സിനിമകളിലൂടെ മാത്രമല്ല, സ്വപ്‌ന വാഹനം സ്വന്തമാക്കി യുവതാരം ടൊവിനോ തോമസും വാര്‍ത്തകളില്‍ ഇടം നേടുന്നു. ബിഎംഡബ്ല്യുവിന്റെ കാറും ബൈക്കുമാണ് ഒരേ ദിവസം ടൊവിനോ സ്വന്തമാക്കിയത്.

 

View this post on Instagram

 

Dreams do come true !!!! #upgrade #bmwg310gs #bmw7seriesmsport @jyothish_ayyappan_photography

A post shared by Tovino Thomas (@tovinothomas) on

ബിഎംഡബ്ല്യൂവിന്റെ ഏറ്റവും ആഡംബര വാഹനമായ 7 സീരീസ് സെഡാനായ 730എല്‍ഡിഎം സ്‌പോര്‍ട്ടും ജി310 ബൈക്കുമാണ് താരം സ്വന്തമാക്കിയത്. ഒന്നരക്കോടി രൂപയോളമാണ് കാറിന്റെ വിലയെങ്കില്‍ ബൈക്കിന്റെ വില മൂന്ന് ലക്ഷം രൂപയാണ്.

സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി എന്ന തലക്കെട്ടോടെ ടൊവിനോ വാഹനങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 6.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിക്കുന്നതാണ് പുതിയ ബൈക്ക്. കാറിന്റേതാകട്ടെ 250 കിലോമീറ്ററാണ് പരമാവധി വേഗം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ