നടൻ ടൊവിനോ തോമസ് വീണ്ടും അച്ഛനായി. താനൊരു ആൺകുഞ്ഞിന്റെ അച്ഛനായ വിവരം സോഷ്യൽ മീഡിയയിലൂടെയാണ് ടൊവിനോ അറിയിച്ചത്.

View this post on Instagram

A post shared by Tovino Thomas (@tovinothomas) on

Read More: ലേറ്റായ് വന്താലും ലേറ്റസ്റ്റായ് വരുവേൻ; ഭാര്യയ്ക്ക് ആശംസകളുമായി ടൊവിനോ

ടൊവിനോയുടേയും ലിഡിയയുടേയും ആദ്യത്തെ കൺമണി ഇസയാണ്. ഇസമോളുമൊന്നിച്ചുള്ള​ ചിത്രങ്ങളും മകളുടെ വിശേഷങ്ങളുമെല്ലാം ടൊവിനോ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

പത്തുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ‌ടൊവിനോ ലിഡിയയെ വിവാഹം കഴിച്ചത്. പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ അക്ഷരമാല എഴുതാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്ന് ടൊവിനോ മുൻപൊരിക്കൽ പറഞ്ഞിരുന്നു. അതിനുള്ള കാരണവും ടൊവിനോ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ലിഡിയയെ തന്നെ വിവാഹം ചെയ്തു. ഏറെ നാൾ പിന്നാലെ നടന്നതിനു ശേഷമാണ് തനിക്ക് പോസിറ്റീവായ മറുപടി ലഭിച്ചതെന്നും വളരെ സരസമായി ടൊവിനോ കുറിച്ചിട്ടുണ്ട്.

ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നുവെന്നും മകള്‍ക്ക് ഇസ എന്നാണ് പേരിട്ടിരിക്കുന്നതെന്നും ടൊവിനോ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook