/indian-express-malayalam/media/media_files/uploads/2023/06/Suresh-Gopi-birthday.png)
സുരേഷ് ഗോപിയെ പിറന്നാൾ ആശംസകളറിയിച്ച് ടൊവിനോയും നിവിൻ പോളിയും, Photo: Tovino Thomas/Instagram, Nivin Pauly/Facebook
തീപ്പൊരി ഡയലോഗുകൾ കൊണ്ട് സിനിമാസ്വദകരെ കോരിതരിപ്പിച്ച നടനാണ് സുരേഷ് ഗോപി. മോഹൻലാൽ, മമ്മൂട്ടി താരങ്ങൾക്കൊപ്പം തന്നെ മലയാളി മനസ്സിലുകളിൽ സുരേഷ് ഗോപിയെന്ന പേരും മുഴങ്ങി കേൾക്കാറുണ്ട്. പ്രിയതാരത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി എത്തുകയാണ് യുവനടന്മാർ. ടൊവിനോ, നിവിൻ പോളി എന്നിവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ആശംസ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
സുരേഷ് ഗോപിയ്ക്ക് തന്റെ മകൻ ഉമ്മ നൽകുന്ന ചിത്രമാണ് ടൊവിനോ പങ്കുവച്ചത്. 'പിറന്നാൾ ആശംസകൾ സൂപ്പർസ്റ്റാർ' എന്നാണ് ടൊവിനോ ചിത്രത്തിനൊപ്പം കുറിച്ചത്. ഇരിങ്ങാലകുട സെൻറ് തോമസ് കോളേജിൽ സിനിമയുടെ ചിത്രീകരണത്തിനായി സുരേഷ് ഗോപി എത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്. അതേ നാട്ടുകാരനായ നടൻ ടൊവിനോ മക്കളുമായി ഷൂട്ടിങ്ങ് സെറ്റ് സന്ദർശിക്കാനെത്തിയിരുന്നു. മകൾ ഇസയെയും ചിത്രത്തിൽ കാണാം.
പിറന്നാൾ ആശംസകൾ സുരേഷേട്ടാ എന്ന് കുറിച്ച് നിവിൻ പോളിയും ചിത്രം പങ്കുവച്ചിട്ടുണ്ട്. താരങ്ങൾക്കൊപ്പം അനവധി ആരാധകരും താരത്തിന് ആശംസകൾ നേരുന്നുണ്ട്.
/indian-express-malayalam/media/media_files/uploads/2023/06/356626558_805803640902412_3894347950077384767_n.jpg)
1965ൽ പുറത്തിറങ്ങിയ 'ഓടയിൽ നിന്ന്' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി സിനിമാലോകത്തെത്തുന്നത്. പിന്നീട് 'നിറമുള്ള രാവുകൾ' എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയ താരം വില്ലൻ വേഷങ്ങളാണ് ആദ്യ കാലങ്ങളിൽ അധികവും ചെയ്തത്. 1990ൽ പുറത്തിറങ്ങിയ 'ഇന്നലെ'യിലെ കഥാപാത്രമാണ് സുരേഷ് ഗോപി എന്ന നടനെ മലയാളികളിലേക്ക് കൂടുതൽ അടുപ്പിച്ചത്. രഞ്ജി പണിക്കർ എഴുതിയ തകർപ്പൻ ഡയലോഗുകളും പൊലീസ് വേഷവും സുരേഷ് ഗോപിയെ ജനപ്രിയനാക്കി. അഭിനയത്തിൽ മാത്രമല്ല അവതരണത്തിലും രാഷ്ട്രീയത്തിലും താരം തന്റെ സാന്നിധ്യം അറിയിച്ചു.
അരുൺ വർമയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഗരുഡൻ' ആണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. മിഥുൻ മാനുവൽ തിരക്കഥ എഴുതിയ ചിത്രം നിർമിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്. ബിജു മോനോൻ, അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
അച്ഛന്റെ പാത പിന്തുടർന്ന് മക്കളായ ഗോകുലും മാധവും സിനിമയിൽ സജീവമാകുകയാണ്. മുദ്ദുഗൗ, മാസ്റ്റർപീസ്, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഗോകുൽ സുപരിചിതനാണ്. ദുൽഖർ സൽമാൻ ചിത്രം 'കിങ്ങ് ഓഫ് കൊത്ത' യിൽ ഒരു പ്രധാന വേഷത്തിൽ ഗോകുലും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 'കുമ്മാട്ടികളി' എന്ന ചിത്രത്തിലൂടെ മാധവ് സുരേഷും തന്റെ സിനിമാ പ്രവേശനത്തിനെത്തുകയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us