Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സിനിമ റിലീസ് വരെ പണം വേണ്ടെന്ന് ടൊവിനോ, പ്രതിഫലം കുറയ്ക്കാമെന്ന് ജോജു

ജോജു തന്റെ പ്രതിഫലത്തിൽ നിന്ന് 20 ലക്ഷം രൂപ കുറയ്ക്കാമെന്നാണു സമ്മതിച്ചതെന്ന് റിപ്പോർട്ട്

Tovino Thomas, ടൊവിനോ തോമസ്, Joju George, ജോജു ജോർജ്, cinema, സിനിമ, entertainment, iemalayalam, ഐഇ മലയാളം

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സിനിമ മേഖലയെ കൈ പിടിച്ചുകയറ്റാന താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്ന ആവശ്യം നടൻമാരായ ടൊവിനോ തോമസും ജോജു ജോർജും അംഗീകരിച്ചതായി നിർമാതാക്കളുടെ സംഘടയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.

പ്രതിഫലം കുറച്ചിട്ടില്ലെന്നും പ്രതിഫലത്തിന്റെ കാര്യത്തിൽ സാവകാശം നൽകുകയാണുണ്ടായതെന്നും ടൊവിനോ. പുതിയ സിനിമയ്ക്കു പ്രതിഫലം ചോദിക്കില്ലെന്നും സിനിമ വിജയിച്ചാൽ നിർമാതാവു നൽകുന്ന വിഹിതം സ്വീകരിക്കുമെന്നും ടൊവിനോ അറിയിച്ചു. ജോജു തന്റെ പ്രതിഫലത്തിൽ നിന്ന് 20 ലക്ഷം രൂപ കുറയ്ക്കാമെന്നാണു സമ്മതിച്ചതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Read More: അന്നും ഇന്നും ഈ ഫോണിൽ ബാലുച്ചേട്ടൻ; ഒരിക്കലും മറക്കില്ലെന്ന് അനുശ്രീ

ഡ്രീംക്യാറ്റ്ച്ചറിന്റെ ബാനറിൽ മനു അശോകൻ സംവിധാനം ചെയ്യുന്ന ‘കാണെക്കാണെ’ എന്ന ചിത്രത്തിൽ ടോവിനോ തോമസിന്റെ പ്രതിഫലം ഒരു കോടി രൂപയാണെന്നാണ് റിപ്പോർട്ട്. പ്രൊജക്ട് റിപ്പോർട്ടിലാണ് ഇക്കാര്യം കാണിച്ചിരിക്കന്നത്.

എന്നാൽ ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയാണ് ടോവിനോ അഭിനയിക്കുന്നതെന്ന നിർമാതാവ് ഷംസുദ്ദീന്റെ അറിയിപ്പാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. സിനിമയുടെ റിലീസിന് ശേഷം സാമ്പത്തിക ലാഭം നോക്കിയായിരിക്കും പ്രതിഫലം കൈപ്പറ്റുന്നതെന്നും അല്ലാതെ പ്രതിഫലം കുറയ്ക്കുയല്ല ഉണ്ടായതെന്നുമാണ് ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്.

ലാഭം കിട്ടുമ്പോൾ കൊടുക്കേണ്ടി വരുന്ന നിർമാണ ചിലവ് കണക്കാക്കിയാണ് പ്രൊജക്ട് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്നും ഇതൊരു പിശകായി സംഭവിച്ചതാണെന്നും നിർമാതാവ് ഷംസുദ്ദീൻ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നൽകിയ കത്തിൽ വിശദീകരിച്ചു.

Web Title: Tovino thomas and joju george payment issue

Next Story
അന്നും ഇന്നും ഈ ഫോണിൽ ബാലുച്ചേട്ടൻ; ഒരിക്കലും മറക്കില്ലെന്ന് അനുശ്രീbalabhaskar, ബാലഭാസ്കർ, balabhaskar death anniversary, anusree, stephen devassy, vidhu prathap,iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com