ഫിറ്റ്നസ്സിനോടും യാത്രകളോടും വാഹനങ്ങളോടും മാത്രമല്ല, ഫോട്ടോഗ്രാഫിയോടും ഏറെ താത്പര്യമുള്ള നടനാണ് ടൊവിനോ തോമസ്. തന്റെ മനസ് മനസിലാക്കി ഭാര്യ ലിഡിയ തന്ന ക്രിസ്മസ് സമ്മാനം ആരാധകരുമായി പങ്കു വയ്ക്കുകയാണ് ടൊവിനോ. നിക്കോൺ ക്യാമറയാണ് ലിഡിയ ടൊവിനോയ്ക്ക് നൽകിയിരിക്കുന്നത്.
View this post on Instagram
“കൊള്ളാം, ഇതിനെക്കാൾ മറ്റെന്ത് ക്രിസ്മസ് സമ്മാനമാണ് തരാനാകുക. ഒരു ആദ്യകാല ക്രിസ്മസ് സമ്മാനം, അതും വളരെ ചിന്തിച്ച് മികച്ച ഒന്ന് എന്റെ ഭാര്യ തന്നു. വളരെയധികം നന്ദി, എന്റെ പ്രിയപ്പെട്ടവളേ, മനോഹരമായ ഈ നിക്കോൺ ക്യാമറയ്‌ക്കും, ഞങ്ങൾ മൂന്നുപേരെയും സ്നേഹത്തോടെ ഇങ്ങനെ പരിപാലിക്കുന്നതിനും! അതെ, എന്റെ കൌതുകകരമായ ഇഷ്‌ടങ്ങളും ആഗ്രഹങ്ങളും എല്ലാപ്പോഴും മനസിലാക്കുന്നതിന് നന്ദി.
നമ്മൾ യാത്ര ചെയ്യുമ്പോൾ നിന്റെ ചിത്രങ്ങൾ ഞാൻ ക്ലിക്ക് ചെയ്യുന്നില്ല എന്നോർപ്പിക്കാനാണോ ഇത്? ഇത് എന്നെ ഏൽപ്പിച്ച ഒരു ജോലിയാണോ, മനോഹരമായി പൊതിഞ്ഞ് ആഘോഷക്കാലത്ത് തന്നതാണോ? എനിക്കിത് ഇഷ്ടമായി, നിന്നെ ഞാൻ സ്നേഹിക്കുന്നു,” എന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്.
അടുത്തിടെയാണ് ടൊവിനോ ഒരു മിനി കൂപ്പർ സ്വന്തമാക്കിയത്. കൊച്ചിയിലെ ഷോറൂമില്‍ കുടുംബ സമേതമാണ് നടൻ പുതിയ കാര്‍ വാങ്ങാന്‍ എത്തിയത്. ടൊവിനോയും ലിഡിയയും മക്കളായ ഇസയ്ക്കും തഹാനുമൊപ്പമായിരുന്നു കൊച്ചിയിലെ മിനി ഷോറൂമിലെത്തിയത്. മിനി കൂപ്പറിന്റെ ഏറ്റവും പുതിയ മോഡലാണ് താരം സ്വന്തമാക്കിയത്. നീല നിറത്തിലുള്ള കാർ ബോഡിയിൽ മെഷ് ഫാബ്രിക് ഡിസൈനോട് കൂടിയ രണ്ട് ബ്ലാക്ക് സ്ട്രൈപ്സ് ബോഡി ഗ്രാഫിക്സ് ആയി വരുന്നുണ്ട്.
മറ്റു പല താരങ്ങളെയും പോലെ കാർ പ്രേമത്തിന് പേരുകേട്ടയാളല്ല ടൊവിനോയെങ്കിലും ഹോണ്ട സിറ്റി മുതൽ ബിഎംഡബ്ല്യു സെവൻ സീരീസ് വരെയുള്ള കാറുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. മിനി കൂപ്പർ പോലെ മറ്റൊരു പ്രീമിയം ബ്രാൻഡ് കാർ കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ.
ഹോണ്ട സിറ്റി, ഓഡി ക്യൂ സെവൻ, ബിഎംഡബ്ല്യു സെവൻ സീരീസ് കാറുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്താണ് ഹോണ്ട സിറ്റി ടൊവീനോയുടെ വാഹനമായിരുന്നത്. 2017ലാണ് താരം ഓഡി ക്യൂ സെവൻ സ്വന്തമാക്കിയത്. KL 45 Q7. 245 എന്ന നമ്പറും തന്റെ ക്യൂ സെവൻ കാറിനായി താരം സ്വന്തമാക്കിയിരുന്നു.
View this post on Instagram
2019ലാണ് താരം ബിഎംഡബ്ല്യു സെവൻ സീരീസ് സ്വന്തമാക്കിയത്. ബിഎംഡബ്ല്യൂവിന്റെ ഏറ്റവും ആഡംബര വാഹനമായ 7 സീരീസ് സെഡാനായ 730എല്‍ഡിഎം സ്‌പോര്‍ട്ടാണ് താരം സ്വന്തമാക്കിയത്. ഒന്നരക്കോടി രൂപയോളമാണ് കാറിന്റെ വില. ബിഎംഡബ്ല്യു സെവൻ സീരീസ് കാറിന് പുറമെ ബിഎംഡബ്ല്യു ജി 310 ജിഎസ് ബൈക്കും അതേവർഷം താരം സ്വന്തമാക്കിയിരുന്നു. മൂന്ന് ലക്ഷം രൂപയാണ് ബൈക്കിന്റെ വില.
Read More: പുതിയ മിനി കൂപര്‍ സ്വന്തമാക്കി ടോവിനോ; ചിത്രങ്ങള്‍