Latest News

‘അലനും പോളും പാരലൽ ലോകത്ത് കാർ ഓടിക്കുന്നു,’ സുരാജിനൊപ്പമുള്ള വീഡിയോയുമായി ടൊവിനോ

അലനെയും പോളിനെയും സ്നേഹയെയും ഷെറിനെയും സ്വീകരിച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും ടൊവിനോ കുറിച്ചു

Tovino, Tovino Thomas, Suraj, Suraj Venharammoodu, Kaanekkaane movie, Kaanekkaane, Kaanekkaane movie review, Kaanekkaane review, watch Kaanekkaane online, Kaanekkaane sony liv, watch malayalam movie sony liv, Tovino Thomas, Suraj Venjaramoodu, Aishwarya Lekshmi, സുരാജ്, ടൊവിനോ, സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, കാണെക്കാണെ മൂവി റിവ്യൂ

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘കാണെക്കാണെ,’ എന്ന സിനിമക്ത് പ്രേക്ഷകർക്കിടയിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാലായിൽ ഡെപ്യൂട്ടി തഹസിൽദാറായി ജോലി ചെയ്യുന്ന പോൾ മത്തായി എന്ന കഥാപാത്രത്തെയാണ് സുരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പോൾ മത്തായിയുടെ മരുമകനായ അലൻ ആയി ടൊവിനോയും വേഷമിടുന്നു.

ഇപ്പോൾ സുരാജുമൊത്തുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. ഇരുവരും ഒരു കാറിൽ സഞ്ചരിക്കുന്ന വീഡിയോ ആണ് ടൊവിനോ പങ്കുവച്ചത്. ‘കാണെക്കാണെ,യിലെ വേഷത്തിലാണ് ഇരുവരും വീഡിയോയിലുള്ളത്.

‘കാണക്കാണെ’യിലെ കഥാപാത്രങ്ങളെ അംഗീകരിച്ചതിന് നന്ദി പറയുന്നു എന്ന് പറഞ്ഞാണ് ടൊവിനോ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം പോളും അലനും ഒരു ഡ്രൈവ് ആസ്വദിക്കുകയാണെന്ന് ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേര് സൂചിപ്പിച്ചുകൊണ്ട് ടൊവിനോ വീഡിയോക്ക് കാപ്ഷനും നൽകിയിട്ടുണ്ട്.

“അലനും പോളും പാരലൽ ലോകത്ത് ഒരു ഡ്രൈവ് ആസ്വദിക്കുന്നു. അലനെയും പോളിനെയും സ്നേഹയെയും ഷെറിനെയും സ്വീകരിച്ച നിങ്ങൾ എല്ലാവർക്കും നന്ദി,” ടൊവിനോ കുറിച്ചു.

‘ഉയരെ’യ്ക്ക് ശേഷം മനു അശോകൻ സംവിധാനം ചെയ്ത ചിത്രമാണ് ‘കാണെക്കാണെ.’ ബോബി- സഞ്ജയ് ടീമാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. രഞ്ജിൻ രാജാണ് സംഗീതം. ആൽബി ഛായാഗ്രഹണവും അഭിലാഷ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.

Read More: Kaanekkaane Movie Review: കണ്ണു നനയിപ്പിക്കും ഈ ചിത്രം; ‘കാണെക്കാണെ’ റിവ്യൂ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tovino shares video with suraj with kaanekkaane charecter names

Next Story
‘സ്വപ്നം യാഥാർത്ഥ്യമായി’; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്mamtha mohandas, mamtha mohandas videos, mamtha mohandas photos, mamtha mohandas Car, mamtha mohandas New Car, mamtha mohandas New Porsche Car, mamtha mohandas Porsche Car, mamtha mohandas Porsche, mamtha mohandas Porsche 911 Carrera S, Porsche 911 Carrera S, Porsche, 911 Carrera S, mamtha mohandas riding bikes, Harley-Davidson, മംമ്ത മോഹൻദാസ്, mamta photoshoot, mamtha video, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com