ഒരു മെക്സിക്കന്‍ അപാരതക്കു പിന്നാലെ മറ്റൊരു ടോവിനോ ചിത്രത്തിന്‍റെ മാറ്റൊലികള്‍ കൂടി. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഗുസ്തി ചിത്രം ഗോദയുടെ ആദ്യ ടീസര്‍ എസ്ര സിനിമയോടൊപ്പം വരുന്ന വെള്ളിയാഴ്ച്ച മുതല്‍ തിയെറ്ററുകളിലും പന്ത്രെണ്ട് തീയതി മുതല്‍ യൂ ടൂബിലും കാണാം എന്ന് വിളംബരം ചെയ്യുന്ന വീഡിയോ ക്ലിപ്പ് പുറത്തിറങ്ങി.

സ്നേഹത്തിന്‍റെ ചുവപ്പണിയിക്കാനാണ് മെക്സിക്കന്‍ അപാരതയുടെ വരവെങ്കില്‍ ഇത് ധൃതങ്ക പുളകിതരാക്കാനാവും വരുന്നതെന്ന് ക്ലിപ്പില്‍ പറയുന്നു. മാന്യ മഹാജനങ്ങളെയും ഗുസ്തി പ്രേമികളെമാണ് പുളകം ഏറ്റുവാങ്ങാന്‍ ക്ഷണിക്കുന്നത്. പഴയ കാല കൊട്ടക വിളംബരത്തെ അനുസ്മരിപ്പിക്കുന്ന ക്ലിപ്പിന് ശബ്ദം നല്കിയിരിക്കുന്നത് സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന രണ്‍ജി പണിക്കര്‍.
വാമിക ഗബ്ബി, പാര്‍വതി തുടങ്ങിയവരാണ് ഗോദയിലെ മറ്റു അഭിനേതാക്കള്‍. സിനിമയുടെ റിലീസ് നിശ്ചയിചിട്ടില്ല. ഗോദ നിര്‍മ്മിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെന്റ്മെന്റ്റ്.