മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ച് മുപ്പത് വര്‍ഷമായി ചാരുകസേരിയിലിരിക്കുകയാണ് കൃഷ്ണകുമാര്‍. ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത രോഗമാണിത്. എന്നാല്‍ തളരാന്‍ കൃഷ്ണകുമാര്‍ തയ്യാറല്ല. തന്നെ പോലെ ഡിസ്‌ട്രോഫി ബാധിതര്‍ക്കായി MIND എന്ന സംഘടന രൂപീകരിച്ച് മുന്നോട്ട് പോവുകയാണ് കൃഷ്ണകുമാര്‍.  വെല്ലുവിളികളെ ചെറു പുഞ്ചിരിയോടെ നേരിടാന്‍ പഠിപ്പിക്കുന്ന കൃഷ്ണകുമാറിനെ കാണാന്‍ സാധിച്ചതിലുള്ള സന്തോഷം പങ്കു വെച്ചിരിക്കുകയാണ് യുവതാരം ടൊവിനോ തോമസ്.

കൃഷ്ണകുമാറിനെ കാണാന്‍ സാധിച്ചത് അഭിമാനമാണെന്ന് ടൊവിനോ പറയുന്നു. വളരെ കഴിവുള്ള, പ്രചോദനം നല്‍കുന്ന, കരുത്തുള്ള മനസിന് ഉടമായാണ് കൃഷ്ണകുമാറെന്നും ടൊവിനോ പറയുന്നു.

Read Also: ചക്രക്കസേരയിരുന്ന് മനസ്സിന്റെ വിശാലമായ ആകാശത്തേക്ക് പറക്കുന്ന ആരാധകന്‍: ആദരവോടെ ചേര്‍ത്ത് പിടിച്ചു മഞ്ജു

മാസങ്ങള്‍ക്ക് മുമ്പ് മഞ്ജു വാര്യരും കൃഷ്ണകുമാറിനെ കാണാന്‍ എത്തിയിരുന്നു. കൃഷ്ണകുമാറിന്റെ പ്രിയപ്പെട്ട നടിയാണ് മഞ്ജു. അന്നത്തെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മഞ്ജു തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

”പ്രിയപ്പെട്ട കൃഷ്ണകുമാര്‍…നിങ്ങള്‍ ചിറകില്ലാത്തവനല്ല…അനേകര്‍ക്ക് പ്രത്യാശ നല്കുന്ന,അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ട പക്ഷിയാണ്…നിങ്ങള്‍ കൂടുതല്‍ ഉയരേക്ക് പറക്കൂ…”

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ