/indian-express-malayalam/media/media_files/2024/12/20/Ugobu9cXsKezaNi2Wz3z.jpg)
Top-Grossing Malayalam Films of 2024
/indian-express-malayalam/media/media_files/2024/12/20/manjummel-boys-top-grossing-films-of-2024.jpg)
മഞ്ഞുമ്മൽ ബോയ്സ്
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ പുത്തൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ഇതുവരെയുള്ള മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് മഞ്ഞുമ്മൽ ബോയ്സിനു സ്വന്തം. 242. 3 കോടി രൂപയാണ് ചിത്രം നേടിയത്. സൗബിന് ഷാഹിര്‍, ഗണപതി, ശ്രീനാഥ് ഭാസി, ദീപക് പറമ്പോല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം ആണ് ചിത്രമൊരുക്കിയത്.
/indian-express-malayalam/media/media_files/2024/12/20/aadujeevitham-top-grossing-films-of-2024.jpg)
ആടുജീവിതം
ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത് പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതമാണ്. 160 കോടിയാണ് ചിത്രം നേടിയത്.
/indian-express-malayalam/media/media_files/2024/12/20/aavesham-top-grossing-films-of-2024.jpg)
ആവേശം
ഇന്ത്യയൊട്ടാകെ സെൻസേഷനായി മാറിയ ഫഹദ് ചിത്രം ആവേശമാണ് മൂന്നാം സ്ഥാനത്ത്. 154.60 കോടി രൂപയാണ് ചിത്രം നേടിയത്.
/indian-express-malayalam/media/media_files/2024/12/20/premalu-top-grossing-films-of-2024.jpg)
പ്രേമലു
നാലാം സ്ഥാനത്ത് നസ്ലൻ, മമിത എന്നിവരെ പ്രധാന കഥാപാത്രമാക്കി ഗിരീഷ് എഡി ഒരുക്കിയ പ്രേമലുവാണ് ഉള്ളത്. 136 കോടിയാണ് ചിത്രം നേടിയത്.
/indian-express-malayalam/media/media_files/2024/12/20/arm-top-grossing-films-of-2024.jpg)
എആർഎം (അജയന്റെ രണ്ടാം മോഷണം)
ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണവും ഈ വർഷം നൂറു കോടി ക്ലബ്ബിൽ കയറിയ ചിത്രമാണ്. 106 കോടി നേടിയ എ ആർ എം ആണ് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത്.
/indian-express-malayalam/media/media_files/2024/12/20/guruvayoor-ambalanadayil-top-grossing-films-of-2024.jpg)
ഗുരുവായൂർ അമ്പലനടയിൽ
പൃഥ്വിരാജ്- ബേസിൽ എന്നിവർ കേന്ദ്രകഥാപാത്രമായ ഗുരുവായൂർ അമ്പലനടയിൽ ആകെ നേടിയത് 90 കോടി രൂപയാണ്.
/indian-express-malayalam/media/media_files/2024/12/20/bramayugam-top-grossing-films-of-2024.jpg)
ഭ്രമയുഗം
ഈ മമ്മൂട്ടി ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത് 85 കോടിയാണ്.
/indian-express-malayalam/media/media_files/2024/12/20/varshangalkku-shesham-top-grossing-films-of-2024.jpg)
വർഷങ്ങൾക്കു ശേഷം
പ്രണവ് മോഹൻലാൽ- ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ വർഷങ്ങൾക്കു ശേഷം ബോക്സ് ഓഫീസിൽ നിന്നു നേടിയത് 81.56 കോടിയാണ്.
/indian-express-malayalam/media/media_files/2024/12/20/kishkindha-kaandam-top-grossing-films-of-2024.jpg)
കിഷ്കിന്ധാ കാണ്ഡം
പട്ടികയിൽ ഒൻപതാം സ്ഥാനത്ത് ആസിഫ് അലി- വിജയരാഘവൻ ചിത്രം കിഷ്കിന്ധാ കാണ്ഡമാണ്. 75. 25 കോടിയാണ് ചിത്രം നേടിയത്.
/indian-express-malayalam/media/media_files/2024/12/20/turbo-top-grossing-films-of-2024.jpg)
ടർബോ
പത്താം സ്ഥാനത്ത് മമ്മൂട്ടി ചിത്രം ടർബോ. 70.1 കോടി രൂപയാണ് ചിത്രം നേടിയത്.
/indian-express-malayalam/media/media_files/2024/12/20/2eA9fmcpGl0WAdvZce2E.jpg)
ടൊവിനോ തോമസിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും, നസ്രിയ നസിം-ബേസില്‍ ജോസഫ് ആദ്യമായി ഒന്നിച്ച സൂക്ഷ്മദര്‍ശിനി എന്നിവ ഇതിനകം 50 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്. സൂക്ഷ്മദർശിനി ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഏബ്രഹാം ഓസ്ലർ, വാഴ എന്നിവ 40 കോടിയ്ക്കു മുകളിൽ കളക്ഷൻ നേടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.