scorecardresearch

ഇക്കൊല്ലം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 10 ചിത്രങ്ങൾ; മലയാളത്തിനും അഭിമാനിക്കാൻ വകയുണ്ട്!

Top 10 highest-grossing Indian movies of 2025: ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പത്തു ചിത്രങ്ങൾ. ആകെ 4,443.42 കോടി രൂപയാണ് ഈ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്

Top 10 highest-grossing Indian movies of 2025: ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പത്തു ചിത്രങ്ങൾ. ആകെ 4,443.42 കോടി രൂപയാണ് ഈ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Top 10 highest grossing Indian movies of 2025 a

Top 10 Highest-Grossing Indian Movies of 2025: 1,500-ലധികം ഇന്ത്യൻ സിനിമകളാണ് ഈ വർഷം പുറത്തിറങ്ങിയത്.  സക്നിൽകിന്റെ (Sacnilk) കണക്കനുസരിച്ച്, ഈ വർഷം ആകെ 12,291.27 കോടി രൂപയാണ് ഈ ഇന്ത്യൻ സിനിമകളുടെ ആകെ ബോക്സ് ഓഫീസ് വരുമാനം. 

Advertisment

ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പത്തു ചിത്രങ്ങൾ പരിചയപ്പെടാം. ഈ പത്ത് ചിത്രങ്ങൾ മാത്രം 4,443.42 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്. കാന്താര: എ ലെജൻഡ് – ചാപ്റ്റർ  ആണ് ഈ പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ഛാവാ.   ധുരന്ധർ, 
 സയ്യാര, കൂലി, വാർ, മഹാവതാർ നരസിംഹ, ലോക ചാപ്റ്റർ 1: ചന്ദ്ര, ദെ കോൾ ഹിം ഒ.ജി ,  ഹൗസ്ഫുൾ എന്നിവയാണ് ലിസ്റ്റിലുള്ള മറ്റു ചിത്രങ്ങൾ.

Also Read: സമ്മർ ഇൻ ബത്‌ലഹേമിലെ 'അയ്ന്തു കസിൻസ്' വീണ്ടും ഒത്തുചേർന്നാൽ; വൈറലായി ചിത്രം

Top 10 highest grossing Indian movies of 2025

കാന്താര: ചാപ്റ്റർ 1

ഒക്ടോബർ 2-ന് റിലീസ് ചെയ്ത ഈ ചിത്രം കന്നഡ സിനിമാ ചരിത്രത്തിലെ തന്നെ വലിയ വിജയങ്ങളിലൊന്നായി. 125 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ചിത്രം 850 കോടിയിലധികം നേടി ഒന്നാം സ്ഥാനത്ത് തുടരുന്നു.

Also Read: ഇത് പറയപ്പെടേണ്ട കഥ: ഫാർമയെ കുറിച്ച് നരേൻ
 
ധുരന്ധർ

ഡിസംബർ 5-ന് റിലീസ് ചെയ്ത ഈ ചിത്രം വെറും 12 ദിവസത്തിനുള്ളിൽ 600 കോടി പിന്നിട്ടു. നിലവിലെ കുതിപ്പ് തുടരുകയാണെങ്കിൽ കാന്താരയെ മറികടന്ന് ഒന്നാമതെത്താൻ സാധ്യതയുണ്ട്.

സയ്യാര

ഈ വർഷത്തെ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റാണിത്. വലിയ താരങ്ങളില്ലാതെ എത്തിയ ഈ റൊമാന്റിക് ചിത്രം 570 കോടിയിലധികം നേടി റെക്കോർഡ് ഇട്ടു.
 
മലയാളത്തിന്റെ അഭിമാനം - ലോക (Lokah)

ദുൽഖർ സൽമാൻ നിർമ്മിച്ച് കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തിയ 'ലോക ചാപ്റ്റർ വൺ: ചന്ദ്ര' വലിയ വിജയമായി. വെറും 30 കോടി ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം 300 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ നേടിയത്.

Also Read: അന്നൊരു പത്താം ക്ലാസുകാരി; ഈ ചിത്രത്തിലുള്ള നടിയെ മനസ്സിലായോ?
 
നിരാശപ്പെടുത്തിയ വമ്പൻ ചിത്രങ്ങൾ

രജനികാന്തിന്റെ കൂലി, ഹൃതിക് റോഷന്റെ വാർ 2 എന്നിവ പ്രതീക്ഷിച്ചത്ര വലിയ വിജയം നേടിയില്ല. വൻ ബജറ്റിൽ ഒരുങ്ങിയ ഈ ചിത്രങ്ങൾക്ക് ബോക്സ് ഓഫീസിൽ ശരാശരി പ്രകടനം മാത്രമേ കാഴ്ചവെക്കാനായുള്ളൂ. നിലവിൽ ഋഷഭ് ഷെട്ടിയുടെ കാന്താരയാണ് ഒന്നാമതെങ്കിലും, രൺവീർ സിംഗിന്റെ ധുരന്ധർ ആ സ്ഥാനം ഉടൻ പിടിച്ചെടുക്കുമെന്നാണ് സൂചനകൾ.

Also Read: പഠനത്തിലും മിടുക്കി തന്നെ; സ്വപ്നങ്ങളെ കയ്യെത്തി തൊട്ട് എസ്തർ

Box Office

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: