കൊറോണ: ചികിത്സയിലായിരുന്ന ടോം ഹാങ്ക്സും ഭാര്യയും ആശുപത്രി വിട്ടു

കഴിഞ്ഞ ആഴ്ചയാണ് തനിക്കും ഭാര്യയ്ക്കും കൊറോണ സ്ഥിതീകരിച്ച കാര്യം ടോം ഹാങ്ക്‌സ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്

Tom Hanks, ടോം ഹാങ്ക്സ്, Tom Hanks coronavirus, Tom Hanks wife leave hospital, Tom Hanks health update, Tom Hanks rita wilson, Tom Hanks wife rita coronavirus, Tom Hanks rita wilson corona, Indian express malayalam, IE malayalam

ഹോളിവുഡ് താരം ടോം ഹാങ്ക്‌സും നടിയും ഭാര്യയുമായ റിറ്റ വില്‍സണും ആശുപത്രി വിട്ടു. ഇരുവർക്കും കൊറോണ വൈറസ് സ്ഥിതീകരിച്ചതിനെ തുടർന്ന് ഐസൊലേഷനിലായിരുന്നു ഇരുവരും. ടോം ഹാങ്ക്സ് ആരോഗ്യവാനായി തിരിച്ചെത്തിയ സന്തോഷത്തിലാണ് ആരാധകരും സിനിമാലോകവും.

കഴിഞ്ഞ ആഴ്ചയാണ് തനിക്കും ഭാര്യയ്ക്കും കൊറോണ സ്ഥിതീകരിച്ച കാര്യം ടോം ഹാങ്ക്‌സ് ട്വിറ്ററിലൂടെ അറിയിച്ചത്. താനും റിറ്റ വില്‍സണും ഓസ്‌ട്രേലിയയില്‍ പനി ബാധിച്ചതിനാല്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നായിരുന്നു ടോം ഹാങ്ക്‌സിന്റെ ട്വീറ്റ്. ജലദോഷം, ശരീരവേദന എന്നിവയോടൊപ്പം ഞങ്ങള്‍ക്ക് അല്‍പ്പം ക്ഷീണം തോന്നി. റിറ്റയ്ക്ക് തണുപ്പും നേരിയ പനിയുമുണ്ടായിരുന്നു. തുടര്‍ന്നാണ് കൊറോണ വൈറസുണ്ടോയെന്ന് പരിശോധിച്ചതെന്നും കൈയുറയുടെ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.

ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് തനിക്ക് ബാധിച്ചതായി പരസ്യമായി പ്രസ്താവിക്കുന്ന ആദ്യത്തെ പ്രമുഖ ഹോളിവുഡ് താരമാണ് ടോം ഹാങ്ക്‌സ്. ബാസ് ലുഹ്മാൻ സംവിധാനം ചെയ്യുന്ന എൽവിസ് പ്രെസ്ലി ബയോപിക്കിന്റെ ചിത്രീകരണത്തിനായി ഓസ്ട്രേലിയയിലായിരുന്നു രോഗം സ്ഥിതീകരിക്കുമ്പോൾ ടോം ഹാങ്ക്സ് . പ്രെസ്‌ലിയുടെ മാനേജർ കേണൽ ടോം പാർക്കറായാണ് ഹാങ്ക്സ് അഭിനയിക്കുന്നത്. ചിത്രം 2021 ഒക്ടോബറിൽ റിലീസ് ചെയ്യും.

Read more: ജെയിംസ് ബോണ്ട് നടിക്ക് കൊറോണ; ഞാനെന്നെ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്ന് താരം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tom hanks leave hospital after coronavirus treatment

Next Story
വികൃതികളായ കുറച്ചു കഥാപാത്രങ്ങൾ; ‘ലളിതം സുന്ദരം’ വിശേഷങ്ങളുമായി രഘുനാഥ് പലേരി
The moderation of comments is automated and not cleared manually by malayalam.indianexpress.com