ചെന്നൈ: തമിഴ് സംവിധായകനായും ഛായാഗ്രാഹകനുമായ കെ.വി ആനനദിന്റെ നിര്യാണത്തിൽ അനുശോചിച്ച് നടന് മോഹൻലാൽ. ‘മുന്നില്‍ നിന്നും പോയി എന്നേയുള്ളൂ, മനസ്സില്‍ എന്നുമുണ്ടാകും’ എന്നാണ് മോഹൻലാൽ കുറിച്ചത്. കെ വി ആനന്ദ് സംവിധാനം ചെയ്ത അവസാന ചിത്രം ‘കാപ്പാനില്‍’ മോഹന്‍ലാല്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
കോവിഡ് മൂലം വെള്ളിയാഴ്ച രാവിലെയാണ് കെ വി ആനന്ദ് മരണപ്പെട്ടത്. 54 വയസ്സായിരുന്നു. 1994ൽ മോഹൻലാൽ നായകനായ ‘തേന്മാവിൻ കൊമ്പത്ത്’ എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശിയ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്.
ദിനപത്രത്തിൽ ഫോട്ടോഗ്രാഫറായി കരിയർ ആരംഭിച്ച കെ.വി ആനന്ദ് പിന്നീട് ഛായാഗ്രാഹകന്‍ പിസി ശ്രീറാമിന്റെ സഹായിയായി. ‘ഗോപുര വാസലിലെ,’ ‘മീര,’ ‘ദേവർ മഗൻ,’ ‘അമരൻ,’ ‘തിരുട തിരുട’ എന്നീ ചിത്രങ്ങളില്‍ പി സി യുടെ സഹായിയായി പ്രവര്‍ത്തിച്ചു. ‘പ്രിയദര്ശന് സംവിധാനം ചെയ്ത ‘തേന്മാവിന് കൊമ്പത്ത്’ ആണ് ആദ്യം സ്വതന്ത്രമായി പ്രവര്‍ത്തിച്ച ചിത്രം.
ഛായാഗ്രാഹകനായി ഒരു ദശാബ്ദം നീണ്ട കരിയറിൽ ‘മിന്നാരം,’ ‘ചന്ദ്രലേഖ,’ ‘മുതൽവൻ,’ ‘ജോഷ്,’ ‘നായക്,’ ‘ബോയ്സ്,’ ‘കാക്കി,’ ‘ശിവാജി’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ക്യമാറ ചലിപ്പിച്ച അദ്ദേഹം 2005ൽ ‘കനാ കണ്ടേൻ’ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി. പിന്നീട് ‘അയൻ,’ ‘കോ,’ ‘മാട്രാൻ,’ ‘അനേഗൻ,’ ‘കവൻ,’ കാപ്പാന്’ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങൾ തമിഴ് സിനിമാലോകത്തിന് നൽകി.
തമിഴ്, മലയാളം സിനിമാ മേഖലയിൽ നിന്നുള്ള നിരവധി ആളുകൾ കെ.വി. ആനന്ദിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തുന്നുണ്ട്. തമിഴ് നടൻ ഗൗതം കാർത്തിക്. ഛയാഗ്രാഹകൻ സന്തോഷ് ശിവൻ , സംഗീത സംവിധായകൻ ഹാരിസ് ജയരാജ് തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
കെ.വി ആനന്ദിന്റെ വിയോഗ വാർത്ത വേദനിപ്പിച്ചെന്ന് വിനീത്. ചെയ്ത ഓരോ സിനിമയിലും മാജിക്കുകൾ തീർത്ത വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ഫ്രേമിൽ കാതൽ ദേശം എന്ന ചിത്രത്തിൽ വരാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും ചിത്രങ്ങൾ പങ്കുവെച്ച് വിനീത് പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും വിനീത് കുറിച്ചു,

കെ.വി ആനന്ദിന് ആദരാഞ്ജലികൾ നേർന്ന് പ്രിയദർശനും
Shocked and Saddened to hear the loss of dear K V Anand. Heartfelt condolences #kvanand pic.twitter.com/sWGVvBnW26
— priyadarshan (@priyadarshandir) April 30, 2021
കെ.വി ആനന്ദിന് ആദരാഞ്ജലികൾ അർപ്പിച്ച് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുൻ. ''മികച്ച ക്യാമറാമാൻ, സമർത്ഥനായ സംവിധായകൻ വളരെ നല്ല മനുഷ്യൻ. സാർ നിങ്ങളെ എന്നും ഓർക്കും'' അല്ലു അർജുൻ ട്വീറ്റ് ചെയ്തു.
Just woke up to this sad news that Dir KV Anand garu is no more. Wonderful cameraman , brilliant director and very nice gentleman . Sir you will always be remember & missed . Condolences to the near , dear & family . Rest in Peace Sir . #kvanand pic.twitter.com/V6ombIxZcy
— Allu Arjun (@alluarjun) April 30, 2021
കെ.വി ആനന്ദിന്റെ മരണം ഞെട്ടിക്കുന്നതെന്ന് രജനികാന്ത്. “അഭിവാദ്യനായ കെ.വി ആനന്ദിന്റെ വിയോഗം ഞെട്ടിക്കുന്നതും വിഷമിപ്പിക്കുന്നതുമാണ്. അദ്ദേഹത്തെ പിരിയുന്ന കുടുംബത്തിന് അനുശോചനമർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ” രജനികാന്ത് ട്വിറ്ററിൽ കുറിച്ചു.
மதிப்பிற்குரிய கே.வி.ஆனந்த் அவர்களின் மறைவு மிகுந்த அதிர்ச்சியும், வேதனையும் அளிக்கிறது. அவரை பிரிந்து வாடும் அவரது குடும்பத்தாருக்கு என்னுடைய ஆழ்ந்த அனுதாபங்கள். அவருடைய ஆத்மா சாந்தி அடையட்டும்.
— Rajinikanth (@rajinikanth) April 30, 2021
കെ.വി ആനന്ദിന് ആദരാഞ്ജലികൾ അർപ്പിച്ച് പൃഥ്വിരാജ്. ഇന്ത്യൻ സിനിമയുടെ നഷ്ടമെന്ന് പൃഥ്വിരാജ്.
തമിഴ് സംവിധായകനായും ഛായാഗ്രാഹകനുമായ കെ.വി ആനനദിന്റെ നിര്യാണത്തിൽ അനുശോചിച്ച് മോഹൻലാൽ. “മുന്നില്‍ നിന്നും പോയി എന്നേയുള്ളൂ, മനസ്സില്‍ എന്നുമുണ്ടാകും” എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കെ.വി. ആനന്ദിന്റെ ചിത്രം പങ്കുവെച്ച് കുറിച്ചത്.
