Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

ടിനി ടോമിന്റെ വീട് പരിചയപ്പെടുത്തി സുബി; വീഡിയോ

ടിനിയുടെ നസറത്ത് എന്ന വീടിന്റെ വിശേഷങ്ങളുമായി സുബി

Subi Suresh, Tini Tom

മിമിക്രി രംഗത്തു നിന്നെത്തി സിനിമയിൽ മേൽവിലാസമുണ്ടാക്കിയെടുത്ത നടന്മാരിൽ ഒരാളാണ് ടിനി ടോം. ടിനിയുടെ വീട് പരിചയപ്പെടുത്തുകയാണ് നടിയും അവതാരകയുമായ സുബി സുരേഷ്.

“എന്റെ ഗുരുനാഥൻ ആണ് ടിനി ടോം. എന്നും ജീവിതത്തിൽ പിന്തുണ നൽകുന്ന വ്യക്തി,” എന്ന മുഖവുരയോടെയാണ് സുബി ടിനിയെ പരിചയപ്പെടുത്തിയത്. തന്റെ യൂട്യൂബ് ചാനലിന് ഒരു ലക്ഷം സബ്‌സ്ക്രൈമ്പേഴ്സ് ആയ സന്തോഷം പങ്കിടാൻ കേക്കുമായി ടിനിയുടെ വീട്ടിലെത്തിയതായിരുന്നു സുബി.

ആദ്യകാലത്ത് ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ടിനി ടോമിന്റെ കരിയറിലെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്. ഇന്ന് മലയാളസിനിമയിലെ സജീവതാരങ്ങളിൽ ഒരാളാണ് ടിനി.

മമ്മൂട്ടിക്കുവേണ്ടി ഏതാനും ചിത്രങ്ങളിൽ ബോഡി ഡ്യൂപ് ചെയ്‌തും ടിനി ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ അണ്ണൻ തമ്പി, ഈ പട്ടണത്തിൽ ഭൂതം, പാലേരിമാണിക്യം എന്നീ മൂന്ന് സിനിമകളിലും ടിനിയാണ് മമ്മൂട്ടിക്കു വേണ്ടി ഡ്യൂപ് ചെയ്‌തിട്ടുള്ളത്.

Read more: എന്റെ പ്രേമങ്ങളെല്ലാം പൊളിക്കുന്ന ആൾ; സുബി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tini tom house tour by subi suresh video

Next Story
ലളിതഗാനമത്സരത്തിൽ ഒന്നാം സമ്മാനം കിട്ടിയ കുട്ടി; കുട്ടിക്കാല ഓർമ പങ്കിട്ട് താരം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express