ഈ ക്രിസ്‌മസ് സൽമാൻ ആരാധകർക്ക് കുറച്ചുകൂടി വർണാഭമാകും. ക്രിസ്മസ് റിലീസിന് ഒരുങ്ങുന്ന സൽമാൻ ഖാൻ ചിത്രം ടൈഗർ സിന്താ ഹേയുടെ ഫസ്റ്റ് പോസ്റ്റർ പുറത്തുവിട്ടു. കയ്യിൽ മെഷീൻ തോക്കുമായി രൂക്ഷമായ നോട്ടത്തോടെ നിൽക്കുന്ന സൽമാനാണ് ചിത്രത്തിലുളളത്. മുറിവേറ്റ കടുവയെപ്പോലെ മറ്റൊന്നിനും വേട്ടയാടാൻ കഴിയില്ലെന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പുറത്തിറക്കിയിട്ടുളളത്.

‘ദിപാവലി സമ്മാനം, ഇഷ്ടപ്പെട്ടോ’ എന്നു ചോദിച്ചാണ് തന്റെ ട്വിറ്റർ പേജിൽ സൽമാൻ ഖാൻ പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്. ട്യൂബ്‌ലൈറ്റിൽ കണ്ട നിഷ്കളങ്കനായ സൽമാൻ ഖാനെയായിരിക്കില്ല ടൈഗർ സിന്താ ഹേയിൽ ആരാധകർ കാണുകയെന്ന് പോസ്റ്ററിൽനിന്നും വ്യക്തം. കത്രീന കെയ്ഫാണ് ചിത്രത്തിലെ നായിക. അഞ്ചു വർഷങ്ങൾക്കുശേഷമാണ് സൽമാനും കത്രീനയും വീണ്ടും ഒരു സിനിമയിൽ ഒന്നിക്കുന്നത്. കാബിർ ഖാന്റെ ഏക് താ ടൈഗറിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

സൽമാൻ ഖാന്റെ ട്യൂബ്‌ലൈറ്റ് ബോക്സോഫിസിൽ വലിയ ജയം നേടിയിരുന്നില്ല. അതിനാൽതന്നെ ടൈഗർ സിന്താ ഹേയുടെ വിജയം സൽമാനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഡിസംബർ 22 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ