Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

കൂടെ അഭിനയിച്ച നായികമാരെ മെത്തകളോട് ഉപമിച്ച ടൈഗർ ഷെറോഫ് വിവാദത്തിൽ

സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ടൈഗറിനെതിരെ ഉയരുന്നത്

Tiger Sheroff

മുംബൈ: നായികമാരെ മോശമായി പരാമർശിച്ചെന്ന് ബോളിവുഡ് നടൻ ടൈഗർ ഷെറോഫിനെതിരെ ആരോപണം. നായികമാരുടെ ശരീരത്തെ ചെറുമെത്തയെന്ന് ടൈഗർ ഷെറോഫ് പരാമർശിച്ചതാണ് വിവാദത്തിലായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ടൈഗറിനെതിരെ ഉയരുന്നത്.

ടൈഗറിന്റേതായി പുറത്ത് വരുന്ന പുതിയ ചിത്രമായ മുന്ന മിഷേലിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് മുംബൈ മിററിന് നൽകിയ അഭിമുഖത്തിലാണ് ടൈഗറിന്റെ വിവാദ പരാമർശം.

‘മുൻനിര നായികമാർക്കൊപ്പം അഭിനയിക്കാത്തതിൽ ഞാനൊരിക്കലും നിരാശപ്പെടാറില്ല. ശ്രദ്ധ കപൂറിനെയും ജാക്ക്വലിൻ ഫെർണാണ്ടസിനെയും പോലുള്ള സുന്ദരികളായ നായികമാർക്കൊപ്പം ഞാൻ അഭിനയിച്ചു. സിനിമയുടെ കാസ്റ്റിങിൽ ഞാൻ ഇടപെടാറില്ല. എനിക്ക് സമീപമുള്ള ചെറുമെത്തയെ കുറിച്ച് ചിന്തിക്കാറില്ല. തിരക്കഥയും എന്റെ കഥാപാത്രവുമാണ് പ്രധാനം’ അഭിമുഖത്തിൽ ടൈഗർ ഷെറോഫ് പറഞ്ഞു.

പാഡിങ് (padding) എന്ന വാക്കാണ് നായികമാരെ വിശേഷിപ്പിക്കാനായി നടന്‍ ഉപയോഗിച്ചത്. ഏറ്റവും സെക്‌സിയായ വാക്കാണ് ഇത് എന്ന് പറഞ്ഞുകൊണ്ടാണ് ചില സ്ത്രീ സംഘടനകള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ ഈ വിവാദത്തോട് ജാക്കലിന്‍ ഫെര്‍ണാണ്ടസോ ശ്രദ്ധ കപൂറോ പ്രതികരിച്ചിട്ടില്ല. ഭാഗി എന്ന ചിത്രത്തിലാണ് ശ്രദ്ധയും ടൈഗര്‍ ഷ്റോഫും ഒന്നിച്ചഭിനയിച്ചത്. ചിത്രം മികച്ച വിജയം നേടിയിരുന്നു. ജാക്കലിനൊപ്പം അഭിനയിച്ച എ ഫ്‌ളൈങ് ജറ്റ് എന്ന ചിത്രവും ബോക്‌സോഫീസ് വിജയം നേടിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tiger shroff compares his female co stars to padding which he doesnt care about

Next Story
ആരാധകർ കേൾക്കണം മനസ്സിൽ തട്ടി ധനുഷ് പറഞ്ഞ വാക്കുകൾdhanush, vip 2
The moderation of comments is automated and not cleared manually by malayalam.indianexpress.com