scorecardresearch
Latest News

‘തുറമുഖം’ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

രാജീവ് രവി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Thuramukham Release date

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 20 ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. റിലീസ് തീയതി പ്രഖ്യാപിച്ചതിനോടൊപ്പം ചിത്രത്തിന്റെ ടീസറും നിവിന്‍ പോളി പങ്കു വച്ചിട്ടുണ്ട്.

മട്ടാഞ്ചേരി മൊയ്ദു എന്ന കഥാപാത്രമാണ് നിവിന്‍ അവതരിപ്പിക്കുന്നത്. നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, മണികണ്ഠന്‍, സുദേവ് നായര്‍, സെന്തില്‍ കൃഷ്ണ എന്നിവരടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് വിവരം. പ്രസ്തുത കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു നാടിന്റെ പ്രശ്നങ്ങളും പോരാട്ടങ്ങളുമാണ് ചിത്രത്തില്‍.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് ഗോപന്‍ ചിദംബരമാണ്. ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രാജീവ് രവി തന്നെയാണ്. ജനുവരി ആദ്യ വാരം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. എന്നാല്‍ പിന്നീട് മാറ്റുകയായിരുന്നു.

Also Read: പൃഥ്വിയെ കണ്ട സന്തോഷത്തിൽ രൺവീർ സിങ്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Thuramukham release date announced