അമിതാഭ് ബച്ചനും ആമിർ ഖാനും ഒന്നിച്ചെത്തുന്ന ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ’ ട്രെയിലർ റിലീസായി. ആക്ഷൻ പിരീഡ് ചിത്രമാണ് ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ’. യഷ് രാജ് ഫിലിംസാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്.

1795 ലെ കഥയാണ് ചിത്രം പറയുന്നത്. വ്യാപാരത്തിനായി ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലേക്ക് വന്ന കാലഘട്ടമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലമാകുന്നതെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്. ഫിലിപ്പ് മെഡോസ് ടെയ്‌ലറുടെ നോവലായ ‘കൺഫെഷൻസ് ഓഫ് എ തംഗ് ആന്റ് ദ കൾട്ട് ഓഫ് ദ തഗ്ഗീ’ യെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ. മുൻപ്, ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്ന അമിതാഭ് ബച്ചൻ, കത്രീന കെയ്ഫ്, ഫാത്തിമ സന ഷെയ്ഖ്, ജോൺ ക്ലീവ് എന്നിവരുടെ മോഷൻ പോസ്റ്ററുകളും റിലീസ് ചെയ്തിരുന്നു.

thugs-of-hindostan-trailer-stills1

Aamir Khan in Thugs of Hindostan.

thugs-of-hindostan-trailer-stills

Amitabh Bachchan plays Azaad in Thugs of Hindostan.

Katrina Kaif plays Suraiyya in Thugs of Hindostan

Katrina Kaif plays Suraiyya in Thugs of Hindostan.

thugs-of-hindostan-trailer-stills8

Fatima Sana Shaikh plays Zafira here.

thugs-of-hindostan-trailer-stills

Aamir Khan plays Firangi in Thugs of Hindostan.

‘ധൂം3’ക്ക് ശേഷം വിജയ് കൃഷ്ണ ആചാരി സംവിധാനം നിർവ്വഹിക്കുന്ന ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ’ എന്ന ആക്ഷൻ- അഡ്വഞ്ചർ ചിത്രം നവംബർ 8 ന് തിയേറ്ററുകളിലെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook