ദംഗലിനുശേഷം ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമിർ ഖാൻ ചിത്രമാണ് തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ. ചിത്രത്തിലെ കഥാപാത്രത്തിനായി ആമിർ ശരീരഭാരം വളരെയധികം കുറച്ചിരുന്നു. ഇപ്പോഴിതാ കഥാപാത്രത്തിനായി മൂക്കും കാതും കുത്തിയിരിക്കുകയാണ് ആമിർ ഖാൻ. മൂക്കുത്തിയും കമ്മലുമണിഞ്ഞുളള ആമിറിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

”മൂക്കു കുത്തുമ്പോൾ എത്രത്തോളം വേദനയുണ്ടാകുമെന്ന് അത് ചെയ്തവർക്ക് അറിയാം. പല താരങ്ങളും ഇത്തരം വേദനകൾ അനുഭവിക്കാൻ തയാറാവാറില്ല. പക്ഷേ ആമിർ മൂക്ക് കുത്തിയതിനു പുറമേ കാതും കുത്തി. ആ വേദനയും അനുഭവിച്ചു. ഷൂട്ടിങ് സെറ്റിൽ ആരെങ്കിലും അറിയാതെ കാതിലോ മൂക്കിലോ ഒന്നു തൊട്ടാൽ അദ്ദേഹം വേദന കൊണ്ട് പുളയും. അദ്ദേഹത്തിന് ഇപ്പോഴും വലതുവശം ചരിഞ്ഞ് കിടന്നുറങ്ങാൻ കഴിഞ്ഞിട്ടില്ല. ഇതെല്ലാം തന്റെ കഥാപാത്രത്തിനായാണ് ആമിർ ചെയ്തതെന്നും” നടനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

Ear and nose piercing: #AamirKhan goes through a ‘painful’ transformation for #ThugsofHindostan.

A post shared by Aamir Khan All India Fans Club (@aamirkhanallindia) on

തന്റെ ചിത്രത്തിലെ കഥാപാത്രത്തിനായി എന്തു ത്യാഗവും സഹിക്കാൻ ആമിർ തയാറാവുമെന്ന് ഏവർക്കും അറിയാം. ദംഗലിലെ മഹാവീർ സിങ് ആകാൻ വേണ്ടി ആമിർ ശരീരഭാരം വർധിപ്പിച്ചത് ഇതിന്റെ തെളിവാണ്. അതുപോലെ തന്നെ തഗ്സ് ഓഫ് ഹിന്ദുസ്ഥാനുവേണ്ടി ശരീരഭാരം കുറയ്ക്കുകയും ചെയ്തു. അമിതാഭ് ബച്ചൻ, കത്രീന കെയ്ഫ്, ഫാത്തിമ സന ഷെയ്ഖ് തുടങ്ങിയ വൻതാരനിര തന്നെ തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലുണ്ട്. അതേസമയം, ചിത്രത്തിലെ ആമിറിന്റെ കഥാപാത്രത്തെക്കുറിച്ചുളള ഒരു വിവരവും പുറത്തുവന്നിട്ടില്ല.

EXCLUSIVE PIC :- #AamirKhan with a crew member of #ThugsOfHindostan in #Malta

A post shared by Aamir Khan All India Fans Club (@aamirkhanallindia) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ