സിനിമകൾ മാത്രമല്ല, സിനിമയ്ക്ക് പിറകിലെ കഥകളും പലപ്പോഴും കൗതുകം നിറഞ്ഞതാണ്. ഇപ്പോഴിതാ, അത്തരമൊരു കൗതുകകരമായ ഓർമ പങ്കുവയ്ക്കുകയാണ് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി. സുരേഷ് ഗോപിയ്ക്ക് ഒപ്പമുള്ള ഒരു പഴയ ഫൊട്ടോയാണ് ദിവ്യ ഉണ്ണി പങ്കുവച്ചിരിക്കുന്നത്. കുഞ്ഞു ദിവ്യയെ ആണ് ചിത്രത്തിൽ കാണാനാവുക. “ഞങ്ങളുടെ പൊന്നേത്ത് അമ്പലത്തിൽ സുരേഷ് ഏട്ടൻ വന്നപ്പോൾ പകർത്തിയ ചിത്രം,” എന്ന ക്യാപ്ഷനോടെയാണ് ദിവ്യ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ ഫൊട്ടോയെ സംബന്ധിക്കുന്ന ഏറ്റവും രസകരമായൊരു കാര്യം, വർഷങ്ങൾക്കു ശേഷം അതേ സുരേഷ് ഗോപിയുടെ നായികയായി ദിവ്യ അഭിനയിച്ചു എന്നതാണ്. പ്രണയവർണങ്ങൾ, മാർക്ക് ആന്റണി എന്നീ ചിത്രങ്ങളിൽ സുരേഷ് ഗോപിയുടെ നായികയായി എത്തിയത് ദിവ്യ ആയിരുന്നു.
Read more: മമ്മൂട്ടിയുടെ നായികയായി തുടക്കം; ഈ പിറന്നാളുകാരിയെ മനസ്സിലായോ?

നീയെത്ര ധന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായി കൊണ്ടായിരുന്നു ദിവ്യയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് പൂക്കാലം വരവായി, ഓ ഫാബി തുടങ്ങിയ ചിത്രങ്ങളിലും ദിവ്യ ബാലതാരമായെത്തി. പതിനാലാം വയസ്സിൽ ‘കല്യാണ സൗഗന്ധികം’ എന്ന ചിത്രത്തിലൂടെ നായികയായും ദിവ്യ അരങ്ങേറ്റം കുറിച്ചു.

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയാണ് ദിവ്യ. തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായിക. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു.
Read more: അമ്മയുറങ്ങിക്കോളൂ, ഞാനില്ലേ കാവൽ; മകൾക്കൊപ്പമുള്ള ചിത്രവുമായി ദിവ്യ ഉണ്ണി
-
ഭർത്താവ് അരുൺ കുമാറിനൊപ്പം ദിവ്യ
-
ഇളയ മകൾ ഐശ്വര്യയ്ക്ക് ഒപ്പം ദിവ്യ
-
അച്ഛൻ, അമ്മ, സഹോദരി എന്നിവർക്കൊപ്പം ദിവ്യ
-
സകുടുംബം ദിവ്യ ഉണ്ണി
യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണ് ദിവ്യാ ഉണ്ണി ഇപ്പോള്‍. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ദിവ്യ 2018 ഫെബ്രുവരി നാലിന് ഹൂസ്റ്റണില്‍ വച്ച് വീണ്ടും വിവാഹിതയായിരുന്നു. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യയുടെ ഭർത്താവ്. ഈ ബന്ധത്തിൽ ഐശ്വര്യ എന്നൊരു മകളും ഈ ദമ്പതികൾക്കുണ്ട്. ദിവ്യയുടെ ആദ്യവിവാഹത്തിലെ രണ്ടു കുട്ടികളും ദിവ്യയ്ക്ക് ഒപ്പമാണ്.