/indian-express-malayalam/media/media_files/2025/03/21/nayanthara-childhood-photo-704967.jpg)
Throwback Thursday: Can You Guess This Stunning Star?
/indian-express-malayalam/media/media_files/2025/03/21/HNJHvBrcmaN2c6T3gHjN.jpg)
Throwback Thursday: അച്ഛന്റെ കൈകളിൽ ഇരിക്കുന്ന ഈ പെൺകുട്ടിയെ മനസ്സിലായോ? തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന, ചാർട്ടേഡ് അക്കൗണ്ടന്റ് ആവാൻ മോഹിച്ച ഒരു പെൺകുട്ടി... എന്നാൽ ആ പെൺകുട്ടിയ്ക്കായി കാലം കാത്തുവച്ച നിയോഗം മറ്റൊന്നായിരുന്നു. കോടിക്കണക്കിനു ആരാധകരുള്ള, തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്ത താരസാന്നിധ്യമാണ് ആ പെൺകുട്ടി ഇന്ന്.
/indian-express-malayalam/media/media_files/2025/03/21/nayanthara-childhood-photo-1-691174.jpg)
ആരെ കുറിച്ചാണ് പറഞ്ഞു വരുന്നതെന്നു മനസ്സിലായോ? മലയാളത്തിന്റെ അഭിമാനതാരമായ നയൻതാരയെ കുറിച്ചു തന്നെ. പിതാവിനു ജന്മദിനാശംസകൾ നേർന്നുകൊണ്ട് നയൻതാര തന്നെ ഒരിക്കൽ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത ചിത്രമാണിത്.
/indian-express-malayalam/media/media_files/Cfh5pDANi36gOvHUzH4u.jpg)
ഡയാന മറിയം എന്നാണ് നയൻതാരയുടെ യഥാർത്ഥ പേര്. 1984 നവംബർ 18ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന ഡയാനയിൽ നിന്നും നയൻതാര എന്ന സൂപ്പർതാരത്തിലേക്കുള്ള യാത്ര ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്.
/indian-express-malayalam/media/media_files/2024/12/05/2NsaAAdY6CBxFRDPHadR.jpg)
വോഗ് മാഗസിന്റെ കവർചിത്രത്തിൽ വരെ പ്രത്യക്ഷപ്പെട്ട, തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തയായ സ്ത്രീ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് നയൻതാരയുടേത്. ഒരർഥത്തിൽ, പോരാട്ടം തന്നെയായിരുന്നു നയൻതാരയുടെ ജീവിതം.
/indian-express-malayalam/media/media_files/nayanthara-traditional-outfit-1.jpg)
20 വർഷത്തിനിടെ നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് നയൻതാരയുടെ കരിയർ മുന്നോട്ട് പോയത്. വ്യക്തിജീവിതത്തിലും കരിയറിലുമെല്ലാം തിരിച്ചടികൾ ഉണ്ടായിട്ടും കൂടുതൽ കരുത്തയായി നയൻതാര തിരിച്ചുവന്നു. സൂപ്പർസ്റ്റാറുകളുടെയോ നായകനടന്മാരുടെയോ സാന്നിധ്യമില്ലെങ്കിലും ഒരു സിനിമയെ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കഴിയുമെന്ന് നയൻതാര തെളിയിക്കുകയായിരുന്നു.
/indian-express-malayalam/media/media_files/2025/03/21/x9ozSHirXYuSYGhaRemw.jpg)
‘മനസ്സിനക്കരെ’യിൽ തുടങ്ങിയ നയൻതാരയുടെ സിനിമാജീവിതം ഷാരൂഖിന്റെ നായികയായി ബോളിവുഡ് ചിത്രം ‘ജവാനി’യിൽ എത്തിനിൽക്കുന്നു.
/indian-express-malayalam/media/media_files/uploads/2018/01/nayanthara-1-1.jpg)
ഷാരൂഖ് ഖാൻ, രജനി, മമ്മൂട്ടി മോഹൻലാൽ, അജിത്, വിജയ്, സൂര്യ, ചിരഞ്ജീവി, ശിവ കാർത്തികേയൻ എന്നു തുടങ്ങി ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾക്ക് ഒപ്പവും നയൻതാര ഇതിനകം തന്നെ സ്ക്രീൻ പങ്കിട്ടു കഴിഞ്ഞു.
/indian-express-malayalam/media/media_files/2025/01/15/nayanthara-pongal-pics-4.jpg)
ഡയാന മറിയം കുര്യൻ എന്ന പേരിനോട് എന്നേക്കുമായി ഗുഡ് ബൈ പറഞ്ഞ നയൻതാര, 2011 ഓഗസ്റ്റ് 7 നു ഹിന്ദുമതം സ്വീകരിച്ചു. ചെന്നൈ ആര്യസമാജത്തിൽ നിന്നുമാണ് നയൻതാര ഹിന്ദുമതം സ്വീകരിച്ചത്.
/indian-express-malayalam/media/media_files/2025/01/07/5tcL7ZXMW6TheJ9id9Hz.jpg)
സംവിധായകനായ വിഘ്നേഷ് ശിവനാണ് നയൻതാരയുടെ ജീവിതപങ്കാളി. ‘നാനും റൗഡി നാന് താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാര- വിഘ്നേഷ് പ്രണയം മൊട്ടിട്ടത്.
/indian-express-malayalam/media/media_files/4vDdSI0s6EnBNqN7nTiD.jpg)
ഈ ദമ്പതികൾക്ക് ഉലക്, ഉയിർ എന്നിങ്ങനെ രണ്ടു ആൺമക്കളാണുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us