South Indian Actress Childhood Photo: സുഹാസിനി രാജാറാം നായിഡു എന്ന പേര് തെന്നിന്ത്യൻ സിനിമപ്രേക്ഷകർക്ക് ഒരുപക്ഷേ അപരിചിതമായിരിക്കും. എന്നാൽ സ്നേഹ എന്ന പേരു കേൾക്കുമ്പോൾ ഒരുപിടി പ്രിയകഥാപാത്രങ്ങളാവും മനസ്സിൽ തെളിയുക. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാകാരിയാണ് സ്നേഹ.
സ്നേഹയുടെ കുട്ടിക്കാലത്തുനിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

2000ൽ ‘ഇങ്ങനെ ഒരു നിലാപക്ഷി’ എന്ന മലയാളചിത്രത്തിലൂടെയാണ് സ്നേഹ അഭിനയജീവിതം ആരംഭിച്ചത്. പിന്നീട് ആ വർഷം തന്നെ ‘എന്നവലെ’ എന്ന തമിഴ് ചിത്രത്തിൽ മാധവനോടൊപ്പം അഭിനയിച്ചു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിൽ സ്നേഹ നായികയായി പ്രത്യക്ഷപ്പെട്ടു.


2004ൽ പുറത്തിറങ്ങിയ ‘ഓട്ടോഗ്രാഫ്’ ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു, ‘രാധ ഗോപല’ത്തിലെ അഭിനയത്തിന് നന്ദി സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു.
മമ്മൂട്ടിയ്ക്ക് ഒപ്പം ‘തുറുപ്പുഗുലാൻ,’ ‘ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങളിലും മോഹൻലാലിനൊപ്പം ‘ശിക്കാറി’ലും സ്നേഹ നായികയായി അഭിനയിച്ചു.