/indian-express-malayalam/media/media_files/2025/12/27/resmi-sateesh-throwback-photo-2025-12-27-09-48-18.jpg)
Throwback Thursday
/indian-express-malayalam/media/media_files/2025/12/27/resmi-sateesh-throwback-photo-1-2025-12-27-09-49-00.jpg)
Throwback Thursday: ഗായിക, നടി, സൗണ്ട് ഡിസൈനർ എന്നിങ്ങനെ പല വേഷങ്ങളില്‍ മലയാളിക്ക് സുപരിചിതയായൊരു വ്യക്തിയുടെ കുട്ടിക്കാലചിത്രമാണിത്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴെടുത്ത ഈ ചിത്രം പങ്കിട്ടിരിക്കുന്നത് ഗായിക തന്നെയാണ്. ആളെ മനസ്സിലായോ?
/indian-express-malayalam/media/media_files/2025/12/27/resmi-sateesh-4-2025-12-27-09-49-11.jpg)
വ്യത്യസ്ത ആലാപന ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയ ഗായിക രശ്മി സതീഷാണ് ചിത്രത്തിലുള്ള കുട്ടി. ഉറുമിയിലെ അപ്പാ നമ്മടെ, ബാച്ചിലർ പാർട്ടിയിലെ കപ്പ, കപ്പാ , മാറ്റിനിയിലെ അയലത്തെ വീട്ടിലെ തുടങ്ങിയ ചുരുങ്ങിയ ഗാനങ്ങളിലൂടെയാണ് രശ്മി പ്രേക്ഷകരുടെ പ്രിയങ്കരിയായത്.
/indian-express-malayalam/media/media_files/2025/12/27/resmi-sateesh-3-2025-12-27-09-49-11.jpg)
റിമ കല്ലിങ്കൽ പ്രധാന വേഷത്തിലെത്തിയ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെ അഭിനയത്തിലും രശ്മി തന്റെ കഴിവ് തെളിയിച്ചിരുന്നു.
/indian-express-malayalam/media/media_files/2025/12/27/resmi-sateesh-2-2025-12-27-09-49-11.jpg)
'ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ' എന്ന കവിത പാടികേട്ടവര്ക്കാര്ക്കും രശ്മി സതീഷ് എന്ന ഗായികയെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടാകില്ല. കാരണം, ഇഞ്ചക്കാട് ബാലചന്ദ്രന്റെ ആ കവിത അത്രയേറെ ആസ്വാദകരിലേക്ക് ചൂഴ്ന്നിറങ്ങിയത് രശ്മിയുടെ സ്വരത്തിലൂടെയായിരുന്നു.
/indian-express-malayalam/media/media_files/2025/12/27/resmi-sateesh-1-2025-12-27-09-49-28.jpg)
അടുത്തിടെ പുറത്തിറങ്ങിയ പൊൻമാൻ എന്ന ചിത്രത്തിൽ അൻവർ അലി എഴുതി, ജസ്റ്റിൻ സംഗീതം നൽകി, രശ്മി പാടിയ 'കൊല്ലം കണ്ടോടാ' എന്ന പാട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us